Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഭ തർക്കം പരിഹരിക്കാൻ...

സഭ തർക്കം പരിഹരിക്കാൻ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: യാക്കോബായ -ഓർത്തഡോക്സ് . ഇക്കാര്യത്തിൽ ജസ്​റ്റിസ്​ കെ. ടി. തോമസ്​ കമീഷ​ൻെറ ശിപാർശകൾ സർക്കാറി​ൻെറ പരിഗണനയിലുണ്ടെന്ന്​ സർക്കാറിന്​ വേണ്ടി സ്​റ്റേറ്റ്​ അറ്റോർണി വ്യക്​തമാക്കി. തുടർന്ന്​ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചു. കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുത്ത് കൈമാറിയില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായത്തോടെ ഏറ്റെടുത്ത് ഓർത്തഡോക്​സ്​ പക്ഷത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാറി​ൻെറ അപ്പീൽ ഹരജി പരിഗണിക്കുന്നതിനിടെയാണ്​ ജസ്​റ്റിസ് മുഹമ്മദ് മുഷ്താഖ്​, ജസ്​റ്റിസ് സോഫി തോമസ്​ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ ഇക്കാര്യത്തിൽ സർക്കാർ നിലപാട്​ വാക്കാൽ ആരാഞ്ഞത്​. തുടർന്ന്​ ഹരജി വിശദ വാദത്തിനായി നവംബർ 22ലേക്ക്​ മാറ്റി. മുൻ ഉത്തരവ്​ നടപ്പാക്കാതിരുന്നതിനെ തുടർന്ന്​ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ്​ കേന്ദ്ര സേനയുടെ സഹായത്തോടെ പള്ളി ഏറ്റെടുത്ത് കൈമാറാൻ കോടതിയുടെ ഉത്തരവുണ്ടായത്​. ഇതിനെതിരെ ജില്ല കലക്ടർ അടക്കം ഫയൽ ചെയ്ത അപ്പീലാണ് കോടതി പരിഗണിച്ചത്​. പ്രശ്​ന പരിഹാരത്തിനുള്ള കമീഷൻ ശിപാർശയിലെ നടപടികൾ സംബന്ധിച്ച്​ സർക്കാർ കോടതിയെ അറിയിക്കാമെന്നും വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story