Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോട്ടപ്പള്ളിയിലെ...

തോട്ടപ്പള്ളിയിലെ സി.പി.എം കാര​െൻറ തിരോധാനം: പാർട്ടിയെ കക്ഷിചേർക്കാൻ നിർദേശിച്ച്​ കോടതി

text_fields
bookmark_border
തോട്ടപ്പള്ളിയിലെ സി.പി.എം കാര​ൻെറ തിരോധാനം: പാർട്ടിയെ കക്ഷിചേർക്കാൻ നിർദേശിച്ച്​ കോടതി കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൻെറ ത​േല ദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ പാർട്ടിയെയും കക്ഷി ചേർക്കാൻ ഹൈകോടതി നിർദേശം. സെപ്​റ്റംബർ 29ന് കാണാതായ സജീവനെ കണ്ടെത്താനായില്ലെന്നും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ജസ്​റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്​റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സി.പി.എമ്മിനെയും കക്ഷി ചേർക്കാൻ നിർദേശിച്ചത്​. ഹരജി പിന്നീട്​ പരിഗണിക്കാനായി മാറ്റി. കാണാതായതി​ൻെറ അന്ന്​ വൈകീട്ട്​ അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന്​ ആലപ്പുഴ എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തോട്ടപ്പള്ളി മേഖലയിൽ സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. സെപ്​റ്റംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തുള്ള സജീവനെ തട്ടിക്കൊണ്ടു പോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റി​െവച്ചെന്നും ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്​. നേരത്തേ ഹരജി പരിഗണിച്ചപ്പോൾ സർക്കാറിനും പൊലീസിനും നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story