Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിലെ ഫാൻസി...

കാറിലെ ഫാൻസി നമ്പർപ്ലേറ്റ്; ജോജുവിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി

text_fields
bookmark_border
കൊച്ചി: കാറിൽ ഫാൻസി നമ്പർപ്ലേറ്റ് സ്ഥാപിച്ചതിന് നടൻ ജോജു ജോർജിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴയടച്ച് അതിസുരക്ഷ നമ്പർപ്ലേറ്റ്​ സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആർ.ടി.ഒ ആവശ്യപ്പെട്ടു. ഇന്ധന വിലവർധനക്കെതിരായ കോൺഗ്രസ് ഉപരോധത്തിനിടെ പ്രതിഷേധിച്ചതോടെ ഉടലെടുത്ത വിവാദത്തെത്തുടർന്നാണ് ജോജുവിനെതിരെയും പരാതി ഉയർന്നത്. ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘ​ടി​പ്പി​ച്ച​തുവഴി ജോജു നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് കാണിച്ച്​ കളമശ്ശേരി സ്വദേശി മനാഫ് പുതുവായിലാണ് പരാതി നല്‍കിയത്. ജോ​ജുവി‍ൻെറ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡർ കാറിെനതിരെയാണ് നടപടി. ഇതിൻെറ അടിസ്ഥാനത്തിൽ നമ്പർപ്ലേറ്റ് മാറ്റി പിഴയടച്ച് കേസ് അവസാനിപ്പിക്കാം. അല്ലാത്തപക്ഷം നടപടിക്രമം പൂർത്തീകരിക്കുന്നതുവരെ മോട്ടോർ വാഹന വകുപ്പിന് കാറിൻെറ രജിസ്ട്രേഷൻ റദ്ദാക്കാം. പിൻഭാഗത്തെ ചില്ല് തകർന്ന കാര്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണ്. ജോജുവി‍ൻെറ ഉടമസ്ഥതയി​െല മറ്റൊരു കാര്‍ ഹരിയാന രജിസ്ട്രേഷനുള്ളതാണെന്നും കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കു​െന്നന്നും ചൂണ്ടിക്കാട്ടി എറണാകുളം ആര്‍.ടി.ഒക്ക് പരാതി ലഭിച്ചിരുന്നു. ഇതിൻെറ തുടർനടപടി ചാലക്കുടിയിലെ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story