Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവ മാധ്യമ ക്യാമ്പ്

യുവ മാധ്യമ ക്യാമ്പ്

text_fields
bookmark_border
കൊച്ചി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻെറ ആഭിമുഖ്യത്തിൽ മാധ്യമ വിദ്യാർഥികൾക്കുള്ള 'യുവമാധ്യമ ക്യാമ്പ് - 2021' ഡിസംബറിൽ നടക്കും. ജില്ലയിൽനിന്ന് 15 പ്രതിനിധികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലെ അഞ്ച്​ പേർക്ക് വീതം ക്യാമ്പിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ അതത് ജില്ല ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി നവംബർ 12. ഫോൺ: 0484 2428071, 6282173856 ജില്ലതല പ്രസംഗമത്സരം കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്​റുയുവകേന്ദ്ര സംഘടിപ്പിക്കുന്ന ദേശീയ പ്രസംഗമത്സരത്തിൻെറ ജില്ല തല മത്സരം നവംബര്‍ 25ന് രാവിലെ പത്ത് മുതല്‍കാക്കനാട് കലക്‌ടറേറ്റില്‍ നടക്കും. 18നും 29നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകള്‍ മാത്രമെ അനുവദിക്കുകയുള്ളു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15. ഫോൺ: 6282545463.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story