Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബത്തേരി കോഴക്കേസ്...

ബത്തേരി കോഴക്കേസ് ഗൂഢാലോചനയുടെ ഭാഗം -സി.കെ. ജാനു

text_fields
bookmark_border
ബത്തേരി കോഴക്കേസ് ഗൂഢാലോചനയുടെ ഭാഗം -സി.കെ. ജാനു
cancel
കാക്കനാട്: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണെന്നും രാഷ്​ട്രീയ പ്രേരിതമാണെന്നും സി.കെ. ജാനു. കേസിൽ അന്വേഷണം നടക്ക​ട്ടെയെന്നും സത്യം പുറത്തു വരണമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി എന്ത് രേഖകൾ ഹാജരാക്കാനും ഏതു കോടതിയിൽ പോകാനും താൻ ഒരുക്കമാണെന്നും സി.കെ. ജാനു പറഞ്ഞു. കാക്കനാട്ടെ ചിത്രാഞ്ജലി സ്​റ്റുഡിയോയിൽ ശബ്​ദ സാമ്പിൾ നൽകാൻ എത്തിയതായിരുന്നു അവർ. ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, കോഴ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോട് എന്നിവരും വെള്ളിയാഴ്ച ശബ്​ദ സാമ്പിളുകൾ നൽകി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ നൽകിയെന്നായിരുന്നു ജെ.ആർ.പി നേതാവ് പ്രസീതയുടെ ആരോപണം. ഇതു സംബന്ധിച്ച് ഫോൺ സംഭാഷണത്തി​ൻെറ ശബ്​ദരേഖകളും പ്രസീത പുറത്തുവിട്ടിരുന്നു. ഇതിൻെറ ആധികാരികത പരിശോധിക്കുന്നതിനാണ് ജാനുവിനെയും പ്രശാന്തിനെയും വിളിച്ചു വരുത്തി ശബ്​ദസാമ്പിൾ എടുത്തത്. ശബ്​ദ സാമ്പിളുകളുടെ വെളിച്ചത്തിൽ തയാറാക്കിയ തിരക്കഥ ഇവരെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ശബ്​ദ സാമ്പിൾ ശേഖരിച്ചത്. ബത്തേരി കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ജാനുവും പ്രശാന്തും വെള്ളിയാഴ്ച സാമ്പിൾ നൽകാൻ എത്തിയത്. രാവിലെ 10 മണിയോടെ ഇരുവരും ഒന്നിച്ചായിരുന്നു കാക്കനാട്ടെ സ്​റ്റുഡിയോയിൽ എത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്ര​ൻെറയും പ്രസീതയുടെയും ശബ്​ദ സാമ്പിളുകൾ നേരത്തേ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഏതാനും ശബ്​ദ സന്ദേശങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതോടെ ഇതി​ൻെറ സാധുത കൂടി പരിശോധിക്കുന്നതിനാണ് പ്രസീതയെ രണ്ടാമതും വിളിച്ചു വരുത്തിയത്. ബത്തേരിയിലെ ഹോം സ്​റ്റേയിൽ വെച്ച് പൂജ സാമഗ്രികൾ എന്ന വ്യാജേന പ്രശാന്ത് വഴിയാണ് 25 ലക്ഷം രൂപ ജാനുവിന് നൽകിയത് എന്നായിരുന്നു പ്രസീതയുടെ ആരോപണം. അതേസമയം ശബ്​ദ സന്ദേശത്തിലെ കുറേ ഭാഗങ്ങൾ യഥാർഥമാണെന്നും സംഘടന കാര്യങ്ങൾ സംസാരിച്ചിരുന്നതായും സി.കെ. ജാനു പറഞ്ഞു. എന്നാൽ, മറ്റു കാര്യങ്ങൾ യാഥാർഥ്യമല്ലെന്നും അവർ പറഞ്ഞു. ഫോട്ടോ: Photo KKD CK Janu ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ അന്വേഷണത്തി​ൻെറ ഭാഗമായി ശബ്​ദ സാമ്പിൾ നൽകാൻ സി.കെ. ജാനു കാക്കനാട്ടെ ചിത്രാഞ്ജലി സ്​റ്റുഡിയോയിൽ എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story