Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ദിര ജ്യോതിപ്രയാണവും...

ഇന്ദിര ജ്യോതിപ്രയാണവും അനുസ്​മരണവും

text_fields
bookmark_border
ഇന്ദിര ജ്യോതിപ്രയാണവും അനുസ്​മരണവും
cancel
പട്ടിമറ്റം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 37-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജ്യോതി പ്രയാണവും അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇന്ദിര ജ്യോതി യു.ഡി.എഫ് ചെയര്‍മാന്‍ സി.പി. ജോയി ചിരാത് തെളിച്ച്​ ഉദ്ഘാടനം ചെയ്തു. സ​േമ്മളനത്തില്‍ ബ്ലോക്ക് പ്രസിഡൻറ്​ സി.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.പി.സി സി വൈസ് പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര: കുന്നത്തുനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷി ദിനം ആചരിച്ചു. ചടങ്ങില്‍ മണ്ഡലം പ്രസിഡൻറ്​ വര്‍ഗീസ്, വര്‍ഗീസ് ജോര്‍ജ്, എം.കെ. വര്‍ഗീസ്, ടി.വി. ശശി, വര്‍ക്കി കുര്യന്‍, ടി.ജി. പങ്കജാക്ഷന്‍, ഇ.എം. നവാസ്, കെ.കെ. രമേശന്‍, അനു അച്ചു, മായ വിജയന്‍, മുഫ്‌സല്‍, പി.വി. സുകുമാരന്‍, വി.പി. കുമാരന്‍, പി.എസ്. മുഹമ്മദ്, മുഹമ്മദ് മോറക്കാല തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കമ്പലം: കാവുങ്ങല്‍ പറമ്പ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി അനുസ്​മരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡൻറ്​ പി.യു. മുഹമ്മദ് അധ്യക്ഷതവഹിച്ചു. പടം. കോണ്‍ഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ഇന്ദിര ഗാന്ധി അനുസ്​മരണ സമ്മേളനം കെ.പി.സി.സി വൈസ്പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു (em palli 2 ethira)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story