Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗതത്തിന് നിയന്ത്രണം

ഗതാഗതത്തിന് നിയന്ത്രണം

text_fields
bookmark_border
കൊച്ചി: ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച ഇടപ്പള്ളി ബൈപാസ് ഉപരോധത്തി​ൻെറ ഭാഗമായി പൊലീസ് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ്, വരാപ്പുഴ, ആലുവ ഭാഗങ്ങളിൽനിന്ന്​ വൈറ്റില, അരൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി ഗുഡ്സ് വാഹനങ്ങൾ കളമശ്ശേരി പ്രീമിയർ, എച്ച്.എം.ടി കവല വഴി സീപോർട്ട് -എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജങ്​ഷൻ, തൃപ്പൂണിത്തറ എസ്.എൻ ജങ്​ഷൻ, മരട്​ പേട്ട വഴി കുണ്ടന്നൂർ ജങ്​ഷൻ വഴി യാത്ര ചെയ്യണം. ആലപ്പുഴ ഭാഗത്തുനിന്ന്​ ആലുവക്ക്​ പോകേണ്ട ഹെവി ഗുഡ്സ് വാഹനങ്ങൾ കുണ്ടന്നൂർ, മരട്​ പേട്ട വഴി തൃപ്പൂണിത്തറ എസ്.എൻ ജങ്​ഷൻ, ഇരുമ്പനം ജങ്​ഷൻ, സീപോർട്ട്-എയർപോർട്ട് റോഡ് വഴി എച്ച്.എം.ടി ജങ്​ഷൻ കളമശ്ശേരി പ്രീമിയർ വഴി പോകണം. ആലുവ, ഇടപ്പള്ളി എന്നിവിടങ്ങളിൽനിന്ന്​ വൈറ്റില ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില റോഡി​ൻെറ പടിഞ്ഞാ​േറ ട്രാക്കിലൂടെ വൈറ്റില ഭാഗത്തേക്ക് പോകേണ്ടതാണ്. കൊച്ചി സിറ്റിയുടെ അകത്തേക്കും പുറത്തേക്കും സാധാരണ ഗതാഗതം അനുവദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story