Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫെസിലിറ്റേഷന്‍ സെൻറര്‍...

ഫെസിലിറ്റേഷന്‍ സെൻറര്‍ തുടങ്ങി

text_fields
bookmark_border
ഫെസിലിറ്റേഷന്‍ സൻെറര്‍ തുടങ്ങി മുളന്തുരുത്തി: സംരംഭബോധവത്കരണ സെമിനാറും മുളന്തുരുത്തി ബ്ലോക്ക് എൻറര്‍പ്രണര്‍ ഫെസിലിറ്റേഷന്‍ സൻെററി​ൻെറ ഉദ്ഘാടനവും നടന്നു. വ്യവസായ വാണിജ്യ വകുപ്പും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടത്തിയ സെമിനാര്‍ പ്രസിഡൻറ്​ രാജു പി. നായര്‍ ഉദ്​ഘാടനം ചെയ്​തു. 82 സംരംഭകര്‍ ചടങ്ങില്‍ പങ്കെടുത്തു. മുളന്തുരുത്തി ബ്ലോക്കിലെ ആറ്​ പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവർക്ക്​ കൈത്താങ്ങ് സഹായം നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈസ് പ്രസിഡൻറ്​ ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. ഡോ. സുധീര്‍ ബാബു ലക്ഷ്മി മേനോന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഉപജില്ല വ്യവസായ ഓഫിസര്‍ നമിത മുഖ്യ പ്രഭാഷണം നടത്തി. ഉദയംപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ​െവച്ച് നടന്ന ചടങ്ങില്‍ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ സജിത മുരളി, അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ ബൈജു നെടുങ്കേരി, വ്യവസായ വികസന ഓഫിസര്‍ കെ.കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story