Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബേക്കറിയിൽനിന്ന്​...

ബേക്കറിയിൽനിന്ന്​ പണവും ബൈക്കും മോഷ്​ടിച്ച ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
ബേക്കറിയിൽനിന്ന്​ പണവും ബൈക്കും മോഷ്​ടിച്ച ജീവനക്കാരൻ പിടിയിൽ
cancel
കിഴക്കമ്പലം: ബേക്കറിയില്‍നിന്ന്​ ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് അവണൂര്‍ ശ്രീവത്സത്തില്‍ പ്രസാദിനെയാണ്​ (32) കുന്നത്തുനാട് പൊലീസ്​ പിടികൂടിയത്​. ബേക്കറിയില്‍ ജോലിക്ക് കയറിയശേഷം എല്ലാവരു​െടയും വിശ്വാസം ആര്‍ജിച്ച് അവിടെനിന്ന്​ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 13ന് കിഴക്കമ്പലത്തും ഇതുതന്നെയാണ് ചെയ്തത്. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രസാദിനെ റൂറല്‍ ജില്ല ​െപാലീസ് മേധാവി കെ. കാര്‍ത്തികി​ൻെറ നേതൃത്വത്തി​െല പ്രത്യേക അന്വേഷണസംഘം പെരുമ്പാവൂര്‍ ഭാഗത്തുനിന്നാണ് പിടികൂടിയത്. പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജില്‍നിന്ന്​ മോഷ്​ടിച്ച മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്​റ്റലില്‍നിന്ന്​ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്​ടിച്ച് ആലുവയില്‍ വില്‍പന നടത്തിയതായി പ്രതി ​െപാലീസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയില്‍നിന്ന്​ കണ്ടെടുത്തു. 2005 മുതല്‍ തൃശൂര്‍ ഈസ്​റ്റ്, ചാലക്കുടി, പേരാമംഗലം, തൃശൂര്‍ വെസ്​റ്റ്, കോട്ടയം ഗാന്ധിനഗര്‍, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനുകളിലായി 16 മോഷണക്കേസ്​ ഇയാളുടെ പേരിലുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. മൂന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. പടം. പ്രസാദ് ( prasad em palli 2) :
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story