Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈസൻസ് അപേക്ഷകൾ...

ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ഡ്രൈവിങ്​ പരീക്ഷകൾ കൂട്ടി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
കാക്കനാട്: കെട്ടിക്കിടക്കുന്ന ഡ്രൈവിങ്​ പരീക്ഷ​ അപേക്ഷകൾ തീർപ്പാക്കാൻ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള ആർ.ടി.ഒ ഓഫിസുകളിൽ രണ്ട് അധിക ബാച്ചുകൂടി ഉൾപ്പെടുത്തി പരീക്ഷ​ പൂർത്തിയാക്കാനാണ് തീരുമാനം. ഇതോടെ ദിവസേന 120 പേർക്കുകൂടി അധികമായി ഡ്രൈവിങ്​ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയും. മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ്​ ടെസ്​റ്റ്​പോലുള്ള സേവനങ്ങൾക്ക്​ നിയോഗിച്ച വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് പുറ​െമ എൻഫോഴ്സ്മൻെറ് സ്ക്വാഡിൽനിന്ന് രണ്ടുപേരെകൂടി കടമെടുത്താണ് പരീക്ഷകൾ നടത്തുക. ഇതോടെ നിലവിലുള്ളതി​ൻെറ ഇരട്ടിയോളം പേർക്ക് ദിവസേന ഡ്രൈവിങ്​ പരീക്ഷയിൽ പങ്കെടുക്കാം. ഒരു വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരുദിവസം 60 പേരുടെ ഡ്രൈവിങ്​ പരീക്ഷക്കാണ് നേതൃത്വം നൽകാൻ കഴിയുക. എറണാകുളം ആർ.ടി.ഒ ഓഫിസിൽ 8000ത്തിലധികം ഡ്രൈവിങ്​ ലൈസൻസ് അപേക്ഷകളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്. കോവിഡ് ലോക്ഡൗണിനെത്തുടർന്നാണ് ഈ അവസ്ഥ വന്നത്. ഈ കണക്ക് ദിവസേന വർധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരമാവധി പെട്ടെന്ന് പൂർത്തിയാക്കാൻ വകുപ്പി​ൻെറ ഉത്തരവിറങ്ങിയത്. നേര​േത്ത രണ്ട് എം.വി.ഐമാരുടെ നേതൃത്വത്തിൽ രണ്ട് ബാച്ചിലായി 120 പേർക്കായിരുന്നു ദിവസേന പരീക്ഷ. എൻഫോഴ്സ്മൻെറ്​ വിഭാഗത്തിൽനിന്ന് രണ്ട് എം.വി.ഐമാരെകൂടി നിയോഗിക്കുന്നതോടെ ഇത് 240 ആക്കി ഉയർത്താൻ കഴിയും. രാവിലെയും ഉച്ചക്കും ഓരോ ബാച്ചുകൂടി അധികം ​െവക്കാനാണ് തീരുമാനം. ഇതോടെ രണ്ടുമാസം കൊണ്ടുതന്നെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. എൻഫോഴ്‌സ്മൻെറ്​ സ്ക്വാഡിൽനിന്ന് എം.വി.ഐമാരുടെ ലഭ്യത അനുസരിച്ചാകും അധിക ബാച്ചുകൾ. അതേസമയം, 240 പേർക്ക് പരീക്ഷയിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിച്ചെങ്കിലും വ്യാഴാഴ്ച കാക്കനാട്ടെ ടെസ്​റ്റ്​ ഗ്രൗണ്ടിൽ എത്തിയത് നൂറ്റമ്പതോളം പേർ മാത്രമായിരുന്നു. വരും ആഴ്‌ചകളിൽ അപേക്ഷാർഥികൾ ഈ സൗകര്യം പൂർണമായി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story