Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:43 AM IST Updated On
date_range 29 Oct 2021 5:43 AM ISTറോഡിൽ രൂപപ്പെട്ട കുഴി അപകടം സൃഷ്ടിക്കുന്നു
text_fieldsbookmark_border
കീഴ്മാട്: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശ്ശേരി ഹൈസ്കൂളിന് സമീപം രൂപപ്പെട്ട കുഴി അപകടം സൃഷ്ടിക്കുന്നു. വെള്ളക്കെട്ടുള്ള ഈ ഭാഗത്ത് മഴ പെയ്താൽ കുഴി കാണാൻ കഴിയില്ല. ഇതുമൂലം നിരവധി വാഹനങ്ങൾ കുഴിയിൽ ചാടുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപെടുന്നത്. അപകടങ്ങൾ കൂടിയതോടെ കുഴിയിൽ നാട്ടുകാർ കല്ലുകൾ ഇട്ട് അടച്ചു. കുട്ടമശ്ശേരി കവലയിലും ഇത്തരത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ആലുവ മുതൽ ഈ റൂട്ടിൽ ചെറിയ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ക്യാപ്‌ഷൻ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശ്ശേരി ഗവ.ഹൈസ്കൂളിന് സമീപം രൂപം കൊണ്ട അപകടക്കുഴി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story