Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊയ്യാം, കൊയ്ത്ത്...

കൊയ്യാം, കൊയ്ത്ത് പഠിക്കാം; കടമക്കുടി വില്ലേജ് ഫെസ്​റ്റിന് തുടക്കം

text_fields
bookmark_border
കൊച്ചി: ജില്ല പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്​റ്റിന് തുടക്കം. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഫെസ്​റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാധ്യതകൾ ലോകസഞ്ചാരികൾക്ക് മുന്നിലെത്തുമെന്നും അതുവഴി ഈ പ്രദേശം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുമെന്നും എം.പി പറഞ്ഞു. എറണാകുളം രാജഗിരി കോളജിലെ വിദ്യാർഥികളും എം.പിയും പൊക്കാളി കൊയ്ത്തിൽ പങ്കാളികളായി. ജൈവകർഷകർ, അക്വഫാം ഉടമകൾ, വില്ലേജ് ടൂർ ഓപറേറ്റർമാർ എന്നിവരാണ് കടമക്കുടി വില്ലേജ് ഫെസ്​റ്റ്​ സംഘടിപ്പിക്കുന്നത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് ട്രീസ മാനുവൽ ലോഗോ പ്രകാശനം ചെയ്തു. വരും ദിവസങ്ങളിൽ മറ്റു കോളജ്​ വിദ്യാർഥികളും കൊയ്ത്തുത്സവത്തിൽ പങ്കെടുക്കും. നാല് ദിവസമായി നടക്കുന്ന ഫെസ്​റ്റിൽ വിവിധ പരിപാടികളാണുള്ളത്. കടമക്കുടിയിലെ വനിതകൾ വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്​റ്റിലൂടെ ഗ്രാമത്തിൻെറ തനത് രുചികൾ വിളമ്പും. ഫെസ്​റ്റ്​ ദിനങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ പൊക്കാളി കൊയ്ത്ത് നടക്കും. കൊയ്ത്തുപാട്ട്, നാടൻ പാട്ട് എന്നിവ ഉൾപ്പെടുത്തിയുള്ള കലാസന്ധ്യകളിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. കടമക്കുടി ദ്വീപിൻെറ ഭംഗി ആസ്വദിക്കാൻ ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളും ഫെസ്​റ്റിൻെറ ഭാഗമായി നടക്കും. കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് മേരി വിൻസൻറ്, വൈസ് പ്രസിഡൻറ് വിപിൻ രാജ്, സ്ഥിരം സമിതി അധ്യക്ഷ സജിനി ജ്യോതിഷ്, അഗ്രികൾചർ ഓഫിസർ ശിൽപ കെ. തോമസ്, ഫെസ്​റ്റ്​ ജനറൽ കൺവീനർ ബെന്നി സേവ്യർ, ജോയൻറ്​ കൺവീനർ വിശാൽ കോശി, പി.കെ. രാജീവ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story