Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യനീക്കം നിലച്ചു;...

മാലിന്യനീക്കം നിലച്ചു; നഗരം നാറുന്നു

text_fields
bookmark_border
മാലിന്യനീക്കം നിലച്ചു; നഗരം നാറുന്നു
cancel
പെരുമ്പാവൂര്‍: ദിവസങ്ങളായി മാലിന്യം നീക്കം നിലച്ചതോടെ നഗരം വൃത്തിഹീനമായി. റോഡിലും വൈദ്യുതി തൂണുകളുടെ ചുവട്ടിലും മാലിന്യക്കൂമ്പാരമാണ്. പ്രൈവറ്റ് ബസ്​സ്​റ്റാൻഡ്​, യാത്രി നിവാസ്, കുട്ടന്‍പിള്ള റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും ചപ്പുചവറും ഭക്ഷ്യവസ്​തുക്കളും കൂടിക്കിടക്കുന്നു. അസഹ്യമായ നാറ്റം മൂലം സ്ഥാപനങ്ങളില്‍ ഇരിക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ബസ് കാത്തുനില്‍ക്കുന്നവരും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും ഇതുമൂലം ദുരിതത്തിലാണ്​. എല്ലാ ദിവസവും രാവിലെ നഗരത്തില്‍നിന്ന് മാലിന്യം നീക്കിയിരുന്നതാണ്. എന്നാല്‍, കുറച്ചുദിവസമായി ശുചീകരണ തൊഴിലാളികള്‍ എത്തുന്നില്ല. മാലിന്യം തള്ളാൻ സ്ഥലമില്ലാത്തതാണ് നീക്കം ചെയ്യല്‍ അവതാളത്തിലായതെന്നാണ് വിവരം. ബസ്​സ്​റ്റാൻഡ്​ റോഡിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന് മുന്നില്‍ കൂട്ടിയിരുന്നത് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് നീക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചവയാണ് ഇവിടെ കൂട്ടിയിരുന്നത്. ഞായറാഴ്ച അന്തര്‍ സംസ്ഥാനക്കാര്‍ നഗരത്തിലേക്ക് ഇറങ്ങിയതോടെ ഭക്ഷണാവശിഷ്​ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം വര്‍ധിച്ചു. മാലിന്യം തള്ളാന്‍ സ്ഥിരമായ സംവിധാനമില്ലാത്തത് നഗരസഭ നേരിടുന്ന പ്രശ്​നമാണ്​. മാറിമാറിവന്ന ഭരണ സമിതികള്‍ ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും വിജയിച്ചില്ല. ജനവാസ മേഖലയില്‍ ലക്ഷങ്ങള്‍ മുടക്കി ഇതിനായി വാങ്ങിയ സ്ഥലം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വെറുതെ കിടക്കുകയാണ്. മുമ്പ് പുറമ്പോക്കിലും സ്വകാര്യ വ്യക്തികളുടെ പാടശേഖരങ്ങളിലും മാലിന്യം തള്ളിയിരുന്നത് വിവാദമായതോടെ നിര്‍ത്തി. em pbvr 1 waste പെരുമ്പാവൂർ പ്രൈവറ്റ് ബസ്​സ്​റ്റാൻഡിന് സമീപത്തെ വൈദ്യുതി തൂണിനു ചുവട്ടിലെ മാലിന്യക്കൂമ്പാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story