Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:30 AM IST Updated On
date_range 25 Oct 2021 5:30 AM ISTകുടുംബശ്രീ സാമൂഹിക മേളകൾ തുടങ്ങി
text_fieldsbookmark_border
മൂവാറ്റുപുഴ: കുടുംബശ്രീയുടെ ജെൻഡർ വികസന വിഭാഗം നടപ്പാക്കുന്ന ജെൻഡർ റിസോഴ്സ് സൻെറർ വാരാഘോഷം-സാമൂഹിക മേളകളുടെ ജില്ലതല ഉദ്ഘാടനം പായിപ്ര പഞ്ചായത്തിൽ നടന്നു. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസ മൈതീൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം. നാസർ, എം.സി. വിനയൻ, സാജിത, സി.ഡി.എസ് ചെയർപേഴ്സൻ സിനി സുധീഷ്, കുടുംബശ്രീ അസി. ജില്ല മിഷൻ കോഓഡിനേറ്റർ എം.ബി. പ്രീതി, ജെൻഡർ കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ഷൈൻ ടി. മണി, സി.ഡി.എസ് അംഗം സ്മിത ദിലീപ് എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യസെമിനാറിൽ 'സ്തനാർബുദം ലക്ഷണങ്ങൾ പരിഹാരമാർഗങ്ങൾ' വിഷയത്തിൽ ആയുഷ് ഗ്രാമം പ്രോജക്ട് -നാഷനൽ ആയുഷ് മിഷനിലെ ഡോ. ആർ. ജിൻഷ ക്ലാസെടുത്തു. ഡോ. മനു വർഗീസ് യോഗ പരിശീലനം നൽകി. 'പ്രണയവും പ്രതികാരവും' വിഷയത്തിൽ സംവാദം നടത്തി. കുടുംബശ്രീ കമ്യൂണിറ്റി കൗൺസലർ എൻ.ബി. രേഷ്മ ജെൻഡർ ക്ലാസെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശിക സംവിധാനമായ ജെൻഡർ റിസോഴ്സ് സൻെററിൻെറ പ്രചാരണാർഥമാണ് സാമൂഹിക മേള. ജില്ലയിൽ 93 ജെൻഡർ റിസോഴ്സ് സൻെററുകൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രം: കുടുംബശ്രീ സാമൂഹിക മേളകളുടെ ജില്ലതല ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു EM Mvpa 2 MLA

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story