Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:37 AM IST Updated On
date_range 21 Oct 2021 5:37 AM ISTഇടുക്കി, ഇടമലയാർ അണക്കെട്ട് തുറക്കൽ: രണ്ടാം ദിനവും പെരിയാർ ആശ്വാസതീരത്ത്
text_fieldsbookmark_border
മഴ പെയ്തത് ഇന്നലെ വൈകീട്ട് മാത്രം കൊച്ചി: ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്നുവിട്ടതിൻെറ രണ്ടാം ദിനത്തിലും ജലനിരപ്പ് കാര്യമായി ഉയരാതെ പെരിയാർ. ബുധനാഴ്ച പകൽ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയ നിലയിൽ മഴ പെയ്തില്ല. വൈകീട്ട് പലയിടങ്ങളിലായി ഇടിയോട് കൂടിയ മഴ പെയ്െതങ്കിലും അപകടകരമായ നിലയിലേക്ക് എത്തിയില്ല. വൈകീട്ട് ഏഴോടെ പെരിയാറിലെ ജലനിരപ്പ് അളക്കുന്ന മൂന്നിടത്തും ജലത്തിൻെറ അളവ് കുറയുന്ന പ്രവണതയാണ് കാണിച്ചത്. മാർത്താണ്ഡ വർമയിൽ 0.805 മീറ്റർ ആയിരുന്നു ജലനിരപ്പ്. ഇവിടെ പ്രളയമുന്നറിയിപ്പ് നൽകേണ്ടി വരുന്നത് 2.50 മീറ്റർ വെള്ളം ഉയരുേമ്പാൾ മാത്രമാണ്. മംഗലപ്പുഴയിൽ 0.70 മീറ്റർ, കാലടിയിൽ 1.955 മീറ്റർ എന്നിങ്ങനെയാണ് നദിയിൽ വെള്ളമുള്ളത്. കാലടിയിൽ 5.50 മീറ്റർ ജലം ഉയർന്നാലാണ് പ്രളയ മുന്നറിയിപ്പ് നൽകുക. കേന്ദ്ര ജല കമീഷൻെറ അറിയിപ്പിൽ പെരിയാറിലെ നിലവിലെ ജലനിരപ്പ് 2.60 മീറ്ററായാണ് കണക്കാക്കുന്നത്. 7.10 മീറ്റർ ജലനിരപ്പ് എത്തിയാലാണ് പ്രളയ മുന്നറിയിപ്പ് പുറത്തിറക്കുക. ഇടമലയാർ അണക്കെട്ടിൽ ബുധനാഴ്ച വൈകീട്ട് ഏേഴാടെ ജലനിരപ്പ് 165.40 മീറ്ററായി കുറഞ്ഞു. അണക്കെട്ടിലെ രണ്ട്, മൂന്ന് ഷട്ടറുകൾ ഇപ്പോഴും 80 സെ.മീ. വീതം തുറന്ന് ജലമൊഴുക്കുന്നുണ്ട്. 169 മീറ്ററാണ് അണക്കെട്ടിലെ പൂർണ സംഭരണശേഷി. നിലവിൽ 89.78 ശതമാനമായി ജലത്തിൻെറ അളവ് കുറഞ്ഞിട്ടുണ്ട്. മണിക്കൂറിൽ 4.50 ലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് അണക്കെട്ടിൽനിന്ന് പുറന്തള്ളുന്നത്. വൈകീട്ട് ഏഴോടെ കോതമംഗലം ഭൂതത്താൻകെട്ട് ബാരിയർ വഴി സെക്കൻഡിൽ 910 ക്യുബിക് മീറ്റർ ജലമാണ് ഒഴുകുന്നത്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളുടെ വെള്ളം എറണാകുളം ജില്ലയിൽ പെരിയാർ നദിയിലേക്ക് ഒരുമിക്കുന്നത് ഭൂതത്താൻകെട്ടിന് സമീപത്താണ്. ജില്ലയിലെ താലൂക്കുതലങ്ങളിൽ തുറന്ന കൺട്രോൾ റൂമുകളിലെ അറിയിപ്പ് അനുസരിച്ച് നേരിയ തോതിലാണ് മഴ അനുഭവപ്പെടുന്നത്. കോതമംഗലം താലൂക്കിൽ വൈകീട്ട് മൂന്നുമുതൽ മഴ തുടങ്ങിയിരുന്നു. അണക്കെട്ടുകളിൽനിന്ന് തുറന്നുവിട്ട ജലം ബുധനാഴ്ച പുലർച്ച വേലിയിറക്ക നേരത്ത് കൃത്യമായി കടലെടുത്തതോടെ ജില്ല ഭരണകൂടവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ആശ്വാസമുതിർത്തു. രാത്രി പുലരുവോളം മത്സ്യബന്ധന ബോട്ടുകളുമായി തൊഴിലാളികളും എൻ.ഡി.ആർ.എഫ് സംഘവും പൊലീസും അഗ്നിരക്ഷാസേനയുമെല്ലാം ആലുവ, പറവൂർ, പാറക്കടവ്, കാലടി മേഖലകളിൽ നിലയുറപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story