Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:34 AM IST Updated On
date_range 21 Oct 2021 5:34 AM ISTതകര്‍ന്ന റോഡുകള്‍ നവീകരിക്കണം -എല്‍ദോ എബ്രഹാം
text_fieldsbookmark_border
മൂവാറ്റുപുഴ: കാലംതെറ്റിയെത്തിയ കാലവര്‍ഷത്തെത്തുടര്‍ന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തില്‍ ഗതാഗത യോഗ്യമല്ലാതായ പൊതുമരാമത്ത് റോഡുകളും ഗ്രാമീണ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നതിന് അടിയന്തര സഹായം ലഭ്യമാക്കണമെന്നും റീബില്‍ഡ് കേരള, 2020-21 ബജറ്റ്, പൊതുമരാമത്ത് വകുപ്പ് അനുവദിച്ച റോഡുകളുടെ ഫണ്ട്, കേന്ദ്ര റോഡ് ഫണ്ട് ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാറിൻെറ കാലത്ത് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും എല്‍ദോ എബ്രഹാം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. EM Mvpa 4 Road

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story