Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക് ജീവനക്കാരൻ...

ബാങ്ക് ജീവനക്കാരൻ മരിച്ചനിലയിൽ

text_fields
bookmark_border
ബാങ്ക് ജീവനക്കാരൻ മരിച്ചനിലയിൽ
cancel
​ വടശ്ശേരിക്കര: കേരള ബാങ്ക് തുലാപ്പള്ളി ബ്രാഞ്ചിലെ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. ബാങ്ക് ക്ലറിക്കൽ ജീവനക്കാരനായ ഹരിപ്പാട് സ്വദേശി സുരേഷിനെയാണ്​ (51) ബാങ്കിനോട് ചേർന്ന താമസസ്ഥലത്ത്​ ചൊവ്വാഴ്​ച മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പമ്പ പൊലീസ് അസ്വാഭാവിക മരണത്തിന്​ കേസെടുത്തിട്ടുണ്ട്​. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസും ജീവനക്കാരും പറയുന്നത്. രണ്ടുദിവസമായി ഗ്യാസി‍ൻെറ ബുദ്ധിമുട്ട് ഉണ്ടെന്ന്​ സുരേഷ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. രാവിലെ ഒമ്പതോടെ മാനേജർ ബാങ്ക് തുറക്കാൻ എത്തിയപ്പോൾ ഷട്ടർ തുറക്കാത്ത രീതിയിൽ കണ്ടതിൽ സംശയം തോന്നി. വാർഡ്​ അംഗം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സുരേഷിനെ മരിച്ചനിലയിൽ കണ്ടത്. മുറിയുടെ വാതിലും ഷട്ടറും പൂട്ടിയ നിലയിലായതിനാൽ ജനൽ പൊളിച്ച്​ അകത്തുകടന്നാണ് സുരേഷിനെ പുറത്തെത്തിച്ചത്. കോവിഡ് ടെസ്​റ്റ്​ നടത്തി കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനുശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story