Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുൻ ബ്ലോക്ക്​...

മുൻ ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം കെ. പ്രകാശൻ

text_fields
bookmark_border
APD prakashan പ്രകാശൻ തകഴി: മുൻ ചമ്പക്കുളം ബ്ലോക്ക്​ പഞ്ചായത്ത്​ അംഗവും തകഴി മുൻ പഞ്ചായത്ത്​ അംഗവുമായ കെ. ​പ്രകാശൻ (60) നിര്യാതനായി. കോവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും സി.പി.എം തകഴി ഏരിയ സെക്രട്ടറിയുമാണ്​. കുട്ടനാട് താലൂക്ക്‌ ചെത്ത് തൊഴിലാളി യൂനിയൻ വൈസ് പ്രസിഡൻറ്​, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ പ്രസിഡൻറ്​, സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കെ.എസ്​.വൈ.എഫിലൂടെ പൊതുപ്രവർത്തന രംഗത്ത്‌ എത്തിയ പ്രകാശൻ ഡി.വൈ.എഫ്.ഐ, കർഷകസംഘം, കെ.എസ്‌.കെ.ടി.യു സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്​. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ. ശശാങ്കൻ, കെ. ധനപാലൻ, കെ. മന്മഥൻ, വിജയമ്മ, രത്നമ്മ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story