Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരനെ...

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ അന്താരാഷ്​ട്ര ടെർമിനലിൽ ഷാര്‍ജയില്‍നിന്ന്​ എത്തിയ താജു തോമസ്‌ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ്​ പിടികൂടി. കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരിസാണ്​ (37) പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി. സ്വർണക്കടത്തായിരുന്നു സംഭവത്തി‍ൻെറ പിന്നിലെന്നാണ് അന്വേഷണത്തിൽനിന്ന്​ പൊലീസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന്‍ ആളുമാറിയാണ് താജു തോമസിനെ പിടികൂടിയതെന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്. റൂറൽ എസ്​.പി കാർത്തിക്കി​ൻെറ നേതൃത്വത്തിൽ ആലുവ ഡിവൈ.എസ്.പി ശിവന്‍കുട്ടി, നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ പി.എം. ബൈജു, എ.എസ്.ഐമാരായ ബാലചന്ദ്രൻ, സാബു, സി.പി.ഒമാരായ മിഥുൻ, മധുസൂദനന്‍, സിനോജ്, ഫ്രാൻസിസ് എന്നിവരടങ്ങിയതാണ്​ അന്വേഷണസംഘം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story