Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 11:59 PM GMT Updated On
date_range 31 July 2021 11:59 PM GMTകശുമാവ് കൃഷി
text_fieldsbookmark_border
കോതമംഗലം: പരമ്പരാഗത നാണ്യവിളയായ പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 10 പഞ്ചായത്തിൽ ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യും. 15 സൻെറ് മുതൽ നാല് ഹെക്ടർ വരെ കൃഷി സ്ഥലമുള്ള കർഷകർക്ക് അപേക്ഷിക്കാം. ഒരു ഏക്കർ സ്ഥലത്തിന് 80 തൈ എന്ന ക്രമത്തിലാണ് നൽകുന്നത്. സ്ഥലത്തിൻെറ വിസ്തീർണത്തിന് അനുസരിച്ചാണ് തൈകൾ അനുവദിക്കുന്നത്. ഒരു ഏക്കറിൽ കൂടുതൽ കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡി ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷയോടൊപ്പം കരം അടച്ച രസീതിൻെറയും ആധാർ കാർഡിൻെറയും ബാങ്ക് പാസ് ബുക്കിൻെറയും കോപ്പി കൂടി വെക്കണം. അപേക്ഷ ആഗസ്റ്റ് രണ്ടുമുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും. താൽപര്യമുള്ള കർഷകർ ആഗസ്റ്റ് 15ന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലോ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെംബർമാരെയോ ഏൽപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story