Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുളമാവ്​ അണക്കെട്ടിൽ...

കുളമാവ്​ അണക്കെട്ടിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കുളമാവ്​ അണക്കെട്ടിൽ കാണാതായ യുവാവി​ൻെറ മൃതദേഹം കണ്ടെത്തി തൊടുപുഴ: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ.കെ. ബിനുവിൻെറ (36) മൃതദേഹമാണ് ബുധനാഴ്​ച രാവിലെ ഒമ്പതരയോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന്​ ലഭിച്ചത്. ബിനുവിനെയും സഹോദരൻ ബിജുവിനെയും ഇൗ മാസം 21നാണ്​ കാണാതായത്​. അന്നുമുതൽ മുങ്ങൽവിദഗ്​ധരും അഗ്​നിരക്ഷാസേനയും ഉൾപ്പെടെ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. ബിജുവി​ൻെറ മൃതദേഹം തിങ്കളാഴ്ച അണക്കെട്ടിൽനിന്ന് കിട്ടിയിരുന്നു. ബിനുവി​ൻെറ ഭാര്യ: സുജ. മക്കള്‍: അബിനു, അരുണിമ. മാതാവ്​: തങ്കമ്മ. ബിജു അവിവാഹിതനാണ്. പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ബിജുവി​ൻെറ മൃതദേഹവും ബുധനാഴ്​ച കണ്ടെത്തിയ ബിനുവി​ൻെറ മൃതദേഹവും തൊടുപുഴ മണക്കാട് ശാന്തിതീരത്ത് സംസ്‌കരിച്ചു. ചിത്രം TDD1 Binu-36 ബിനു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story