Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2021 5:28 AM IST Updated On
date_range 17 Jun 2021 5:28 AM ISTകെ.സുധാകരൻ ഇനി കോൺഗ്രസിെൻറ അമരക്കാരൻ
text_fieldsbookmark_border
കെ.സുധാകരൻ ഇനി കോൺഗ്രസിൻെറ അമരക്കാരൻ കെ.സുധാകരൻ ഇനി കോൺഗ്രസിൻെറ അമരക്കാരൻ കണ്ണൂരിൽനിന്നുയർന്ന താരകം കേരളത്തിൽ ഇനി കോൺഗ്രസിനെ കെ.സുധാകരൻ നയിക്കും. അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് ദുർബലാവസ്ഥയിൽ നിൽക്കുന്ന പ്രസ്ഥാനത്തെ പ്രവർത്തകരുടെ ആശയും ആവേശവുമാക്കി പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇദ്ദേഹത്തിനുള്ളത്. തുടർഭരണത്തിലൂടെ ഇടതുമുന്നണിയും മുന്നണിയെ നയിക്കുന്ന സി.പി.എമ്മും പതിവിലേറെ കരുത്ത് ആർജിച്ചിരിക്കുന്ന സമയത്ത് ചടുലമായ നീക്കങ്ങൾ സംഘടനക്ക് കരുത്തുപകരാൻ അനിവാര്യമാണ്. അക്രമരാഷ്ട്രീയത്തിൻെറ കണ്ണൂർ കളത്തിൽ കൊണ്ടും െകാടുത്തും കോൺഗ്രസിനെ വളർത്തുകയും അതിനൊപ്പം വളരുകയും ചെയ്ത നേതാവാണ് കെ.സുധാകരൻ. എതിരാളികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത പോരാളി, നിലപാടുകൾ തുറന്നുപറയുന്ന ആർജവം, അവസാനം വരെ അണികൾക്കൊപ്പം നിൽക്കുന്ന ശൈലി. തേൻറടിയെന്ന പ്രതിച്ഛായ... ഇതെല്ലാം പ്രതിസന്ധി ഘട്ടത്തിൽ മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയാണ് കോൺഗ്രസുകാർക്കുള്ളത്. എങ്കിലും ഗ്രൂപ് അതിപ്രസരവും സംഘടനാ ദൗർബല്യവുമെല്ലാം മറികടന്ന് അദ്ദേഹം എങ്ങനെ മുന്നോട്ട് പോകുമെന്നതാവും രാഷ്ട്രീയ കേരളം വരുംദിവസങ്ങളിൽ ഉറ്റുനോക്കുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പുതുതായി എത്താൻ പോകുന്ന യു.ഡി.എഫ് കൺവീനറും മുൻനിര നേതാക്കളും ഒറ്റക്കെട്ടായാൽ ഒരു പുതിയ കോൺഗ്രസും പുതിയ മുന്നണിയുമാവും ഇനിയങ്ങോട്ട് ഉണ്ടാവുക. കണ്ണൂര്‍ നടാലില്‍ രാമുണ്ണിയുെടയും മാധവിയുെടയും മകനായി 1948ലാണ് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം എല്‍എല്‍.ബിയും പൂര്‍ത്തിയാക്കി. പഠനകാലത്ത് കെ.എസ്.യുവിലൂടെ തുടങ്ങി കോൺഗ്രസിൽ. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിൻെറ കൂടെ നിന്നു. സംഘടന കോണ്‍ഗ്രസില്‍നിന്ന് '78ൽ ജനതാപാര്‍ട്ടിയിലെത്തി. ജനതയില്‍ കെ. ഗോപാലന്‍, കമലം തുടങ്ങിയവര്‍ ചേര്‍ന്ന് ജനത (ജി) ഉണ്ടാക്കിയപ്പോള്‍ അവര്‍ക്കൊപ്പമായി. 1984-ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. 1991ൽ കണ്ണൂർ ഡി.സി.സി പ്രസിഡൻറായി തെരഞ്ഞടുക്കപ്പെട്ടതോെടയാണ് കോൺഗ്രസിൽ കെ. സുധാകരൻ ചുവടുറപ്പിച്ചത്. നീണ്ട ഇടവേളക്കുശേഷം പി.വി. നരസിംഹ റാവു പാര്‍ട്ടി അധ്യക്ഷനായിരിക്കെ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് കെ.സുധാകരൻ കണ്ണൂരിലെ കോൺഗ്രസിൻെറ അമരത്ത് എത്തിയത്. വെല്ലുവിളികള്‍ ഏറ്റെടുത്താണ് സുധാകരൻ മുന്നേറിയത്. 1980ല്‍ എ.കെ.ജിയുടെ നാടായ എടക്കാട്ടുനിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. '82ലും എടക്കാട്ടുനിന്ന് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തില്‍ സുധാകരന്‍ വന്നപ്പോൾ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു. '90ലെ തെരഞ്ഞെടുപ്പില്‍ എടക്കാട്ട് വെറും 219 വോട്ടിനാണ് തോറ്റത്. കള്ളവോട്ട് പരാതിയുമായി കെ.സുധാകരൻ കോടതിയെ സമീപിച്ചു. സി.പി.എമ്മിലെ ഒ.ഭരതൻെറ വിജയം റദ്ദാക്കിയ കോടതി സുധാകരനെ വിജയിയായി പ്രഖ്യാപിച്ചത് കേരളത്തിൻെറ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അപൂർവ അധ്യായമാണ്. 1996ലും 2001ലും 2006ലും കണ്ണൂരില്‍നിന്ന് എം.എല്‍.എ ആയി തുടര്‍ച്ചയായി െതരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആൻറണി മന്ത്രിസഭയില്‍ വനം മന്ത്രിയായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്നിന്ന്് വിജയിച്ചു. 2014ല്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലും 2017ല്‍ ഉദുമ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ മണ്ഡലം സി.പി.എമ്മില്‍നിന്ന് പിടിച്ചെടുത്തത്. അധ്യാപികയായി വിരമിച്ച സ്മിതയാണ് ഭാര്യ. സന്‍ജ്യോത് (ബിസിനസ്, കോയമ്പത്തൂര്‍), സൗരഭ് എന്നിവര്‍ മക്കള്‍. മരുമകള്‍: ശ്രീലക്ഷ്മി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story