Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടാളക്കാരനായില്ല;...

പട്ടാളക്കാരനായില്ല; പട്ടാളച്ചിട്ട തുടർന്നു

text_fields
bookmark_border
യൗവനത്തില്‍ പട്ടാളത്തില്‍ ചേരാന്‍ പോയെങ്കിലും രാ​ഷ്​​ട്രീയ ബന്ധമുള്ള ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ജോലി നഷ്​ടപ്പെട്ടയാളാണ് സുധാകരന്‍. പട്ടാളക്കാരനായിെല്ലങ്കിലും പട്ടാളച്ചിട്ട വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം പുലർത്തി. പട്ടാളച്ചിട്ടയാണ് സുധാകരനെ കോൺഗ്രസിലെ വ്യത്യസ്​തനായ നേതാവാക്കിയത്. കോൺഗ്രസിൻെറ വിദ്യാർഥി സംഘടനയായ കെ.എസ്.യു വിൻെറ സജീവ പ്രവർത്തകനായി രാഷ്​ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-_1970 കാലഘട്ടത്തിൽ കെ.എസ്.യുവിൻെറ തലശ്ശേരി താലൂക്ക് കമ്മിറ്റി പ്രസിഡൻറായിരുന്നു. *1971-_'72-ൽ കെ.എസ്.യു(ഒ) സംസ്ഥാന ജനറൽ സെക്രട്ടറി. *1973-_'75-ൽ നാഷനൽ സ്​റ്റുഡൻറ്​സ് ഓർഗനൈസേഷൻ (എൻ.എസ് (ഒ)) സംസ്ഥാന പ്രസിഡൻറ്. *1976-_'77-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്. * 1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചു. *1978-ൽ സംഘടനാ കോൺഗ്രസിൽനിന്ന് രാജിവെച്ച് ജനത പാർട്ടിയിൽ ചേർന്നു. *1978 മുതൽ 1981 വരെ ജനത പാർട്ടിയുടെ യൂത്ത് വിങ്ങായ യുവജനതയുടെ സംസ്ഥാന പ്രസിഡൻറ്. *1981-_'84 കാലഘട്ടത്തിൽ ജനത പാർട്ടി (ജി) വിഭാഗത്തി​ൻെറ സംസ്ഥാന ജനറൽ സെക്രട്ടറിയായി. *1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്. *1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. 1991ൽ അവസാനമായി നടന്ന കോൺഗ്രസിൻെറ സംഘടന ​െതരഞ്ഞെടുപ്പിൽ മത്സരിച്ച് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായി. *1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സി പ്രസിഡൻറായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സി.പിഎമ്മിനെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ കാഡർ സ്വഭാവത്തിലേക്ക് കൊണ്ടുവരുന്നതിൽ തുടക്കമിട്ടത് കെ.സുധാകരൻ ഡി.സി.സി പ്രസിഡൻറായിരുന്ന വേളയിലാണ്. *1991_-2001 കാലഘട്ടത്തിൽ യു.ഡി.എഫിൻെറ കണ്ണൂർ ജില്ല ചെയർമാനായി. *2018-_21 കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story