Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2021 5:28 AM IST Updated On
date_range 25 April 2021 5:28 AM ISTവീണ്ടും രാജേഷ് മണിമല; ഇത്തവണ വാക്സിൻ ചലഞ്ച്
text_fieldsbookmark_border
കോട്ടയം: പ്രതികളെ ചിത്രങ്ങൾക്കുള്ളിലാക്കി കുടുക്കുന്ന കാക്കിയുടെ കലാകാരൻ വീണ്ടും 'കേരളത്തിനൊപ്പം'. വാക്സിൻ വിലയിൽ വിവാദവും ചലഞ്ചും നിറയുന്നതിനിടെയാണ് സ്വന്തം ചലഞ്ചുമായി പൊലീസിലെ രേഖാചിത്രകാരനും എ.എസ്.ഐയുമായ രാജേഷ് മണിമല രംഗത്തെത്തിയത്. രണ്ട് ഡോസ് കോവിഡ് വാക്സിൻെറ വിലയായ 800 രൂപയോ അതിൽ കൂടുതലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിൻെറ രസീത് തൻെറ ഫേസ്ബുക്കിലിട്ടാൽ മുഖചിത്രം വരച്ചുനൽകുമെന്നാണ് വാഗ്ദാനം. ഇത്തരത്തിൽ ശനിയാഴ്ച ഉച്ചവരെ 50,000 രൂപയുടെ രസീതാണ് രാജേഷിന് ലഭിച്ചത്. ഫേസ്ബുക്കിലൂടെ വ്യാഴാഴ്ചയാണ് രാജേഷ് ചലഞ്ച് പ്രഖ്യാപിച്ചത്. വിവിധ സൂചനകളിൽനിന്ന് കാണാമറയത്തുള്ള പ്രതികളുടെ രേഖാചിത്രം തയാറാക്കുന്ന കോട്ടയം ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ എ.എസ്.ഐ രാജേഷ് മണിമല നേരത്തേയും ചലഞ്ചുമായി രംഗത്തെത്തിയിരുന്നു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് 500 രൂപയെങ്കിലും സംഭാവന ചെയ്തവരുടെ ചിത്രം വരച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. അന്ന് ഒഴുകിയെത്തിയത് 1.48 ലക്ഷത്തിൻെറ രസീത്. കഴിഞ്ഞ കോവിഡ് കാലത്ത് മറ്റൊരു ചലഞ്ചുമാെയത്തി. 1000 രൂപയെങ്കിലും സംഭാവന നൽകിയതിൻെറ രസീത് നൽകിയാൽ രാജേഷ് വരച്ച പെയിൻറിങ് സമ്മാനം. അന്ന് അമ്പതിനായിരത്തോളം രൂപയാണ് ലഭിച്ചത്. ഇത്തവണ ചലഞ്ച് ഏറ്റെടുത്തവരുടെ എണ്ണം വർധിച്ചതോടെ വാട്ടർ കളറിലായിരുന്ന ചിത്രരചന ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ഇപ്പോൾ ഇങ്ക് ആൻഡ് പെൻ ഉപയോഗിച്ചാണ് ചിത്രരചന. വാട്ടർ കളർ ഉപയോഗിക്കുേമ്പാൾ ചെലവ് ഏറും. സ്വന്തം െകെയിൽനിന്നാണ് ഇതിന് പണം കണ്ടെത്തുന്നത്. മാവേലിക്കര ഫൈൻ ആർട്സ് കോളജിൽനിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് രാജേഷ് മണിമല (പി.പി. രാജേഷ്) പൊലീസുകാരനായത്. രാജേഷ് വരച്ച രേഖാചിത്രങ്ങളിലൂടെ നിരവധി കേസുകൾക്കാണ് തുമ്പുണ്ടായത്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം ടെക്നോ സിറ്റിക്ക് സമീപം കാർ തടഞ്ഞ് ജ്വല്ലറിയിലേക്ക് കൊണ്ടുപോയ നൂറിലേറെ പവൻ കൊള്ളയടിച്ച പ്രതികളെ തിരിച്ചറിയാനും രാേജഷ് വരച്ച രേഖാചിത്രങ്ങൾ തുണയായി. പൊലീസിൽ രേഖാ ചിത്രകാരൻ എന്നൊരു പോസ്റ്റില്ലെങ്കിലും ഡി.ജി.പിയുടെ പ്രത്യേക ഉത്തരവോടെയാണ് രേഖാചിത്രങ്ങൾ വരക്കുന്നത്. ചികിത്സാർഥം വിശ്രമത്തിലായതിനാൽ കിടക്കയിലാണ് ഇപ്പോൾ ചിത്രരചന. അതിനാൽ കൂടുതൽ ചിത്രം വരക്കാനും കഴിയുന്നുണ്ട്. കഴിഞ്ഞ തവണ വരച്ചുനൽകിയ ചിത്രങ്ങൾക്ക് കൃത്യമായ കണക്കില്ലായിരുന്നു. ഇത്തവണ, ഒാരോരുത്തരുടെയും പേരുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പടം KTG rajesh manimala painting-

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story