Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2021 5:28 AM IST Updated On
date_range 21 April 2021 5:28 AM ISTസനു മോഹൻ നേരിടുന്നത് ശാസ്ത്രീയ ചോദ്യം ചെയ്യൽ; വസ്തുതകൾ പരിശോധിക്കാൻ വിദഗ്ധസംഘം
text_fieldsbookmark_border
കൊച്ചി: വൈഗ വധക്കേസിൽ മൊഴികൾ മാറ്റിപ്പറയുന്ന പിതാവ് സനു മോഹനിൽനിന്ന് സൂക്ഷ്മവിവരങ്ങൾ ലഭിക്കാൻ ശാസ്ത്രീയ ചോദ്യംചെയ്യലുമായി അന്വേഷണസംഘം. തൃക്കാക്കര എ.സി.പി ആർ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 10 ദിവസമാണ് തെളിവെടുപ്പിന് സനു മോഹനെ തൃക്കാക്കര കോടതി പൊലീസ് കസ്റ്റഡിയിൽ നൽകിയത്. ഫ്ലാറ്റിൽ കണ്ടെത്തിയ രക്തത്തുള്ളികളും ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ലഭിച്ച ആൽക്കഹോൾ സാന്നിധ്യവും പ്രധാന ഘടകങ്ങളാണ്. കെമിക്കൽ പരിശോധനകളുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് ലഭിച്ചതെന്ന് കഴിഞ്ഞദിവസം പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇത്തരം കേസുകളിൽ ചോദ്യം ചെയ്യുേമ്പാൾ കെമിക്കൽ എക്സാമിനർമാരെ മറവിൽ നിർത്തി പ്രതിയുടെ മൊഴി കേൾപ്പിച്ച് അപ്പപ്പോൾ തെറ്റും ശരിയും ചികഞ്ഞെടുക്കുന്ന പദ്ധതിയാണ് പൊലീസ് അനുവർത്തിക്കുക. സനു മോഹൻെറ ചോദ്യംചെയ്യലിലും ആൽക്കഹോൾ, രക്തത്തുള്ളികൾ എന്നിവയുടെ കുരുക്കഴിക്കാൻ വിദഗ്ധ കെമിക്കൽ എക്സാമിനർമാരുടെ സേവനം തേടി. ഇവരുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്യൽ നടത്തി. സനു മോഹൻ മൊഴിമാറ്റി പറയുന്നത് കേസിൽനിന്ന് മനഃപൂർവം രക്ഷപ്പെടാൻ പഴുതൊരുക്കലാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇയാളുടെ ക്രിമിനൽ മനഃസ്ഥിതി പഴയകാല ബന്ധങ്ങൾ പരിശോധിച്ചപ്പോൾതന്നെ പൊലീസിന് മനസ്സിലായിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച കൂടുതൽ പരാതികൾ ഇയാൾക്കെതിരെ വരുന്നുണ്ട്. അതിൻെറ കണക്ക് എടുക്കുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടിയുടെ കൊലപാതകം തെളിയിക്കാനാണ് ഊന്നൽ. വൈഗയെ ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം പുഴയിൽ എറിഞ്ഞ് കൊല്ലുകയായിരുെന്നന്നാണ് സനു മോഹൻെറ വെളിപ്പെടുത്തൽ. കോടികളുടെ കടബാധ്യതകൾ മൂലം ജീവിതം മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യക്ക് തീരുമാനിച്ചതെന്നും മരിക്കാൻ ഭയന്നതോടെ നാടുവിെട്ടന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. സനു മോഹൻ കുട്ടിയുമായി ഫ്ലാറ്റിൽ എത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്ന സമയവും ഇയാളുടെ മൊഴിയിൽനിന്ന് ലഭിച്ച സമയവും ഒത്തുപോകുന്നതായി തെളിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകളുടെ അന്തിമ റിപ്പോർട്ട് ലഭിക്കുേമ്പാൾ കേസിലെ 'മിസിങ് ഫാക്ടു'കൾ മായുമെന്നാണ് പൊലീസിൻെറ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story