കൊച്ചി: ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോക്ഡ്രിൽ അമ്പലമേട് ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ചൊവ്വാഴ്ച പകൽ 11.30ന് നടക്കും. അത്യാഹിത സാഹചര്യങ്ങളെ നേരിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വാതകചോർച്ച മൂലം ഉണ്ടാകുന്ന അപകടങ്ങൾ നടക്കുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളാണ് പരിശോധിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും പങ്കുചേരും. കമ്പനിയുടെ 300 മീറ്റർ ചുറ്റളവിൽ മോക്ഡ്രില്ലിൻെറ ഭാഗമായി വിവിധ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ്. ഷാജഹാൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങളെ മോക്ഡ്രില്ലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എച്ച്.ഒ.സി.എൽ പരിസരത്ത് ചൊവ്വാഴ്ച വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 12:10 AM GMT Updated On
date_range 2021-02-09T05:40:30+05:30മോക്ഡ്രിൽ ഇന്ന്
text_fieldsNext Story