Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിരമിക്കാൻ മാസങ്ങൾ...

വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള ഉദ്യോഗസ്​ഥന്​ സ്വന്തം നാട്ടിലെ ഓഫിസിൽ തുടരാൻ അനുമതി

text_fields
bookmark_border
കൊച്ചി: വിരമിക്കാന്‍ 15 മാസം മാത്രം അവശേഷിക്കേ സ്വന്തം സ്​ഥലത്തുള്ള ഓഫിസിൽ തന്നെ തുടരാൻ വൈദ്യുതി ബോർഡ്​ ഉദ്യോഗസ്​ഥന്​ ഇടക്കാല ഉത്തരവിലൂടെ അനുമതി. തൊടുപുഴയില്‍നിന്ന്​ മൂഴിയാറിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്‌ത്​ ചീഫ്‌ എന്‍ജിനീയര്‍ ഡി. മനോജ്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. വൈദ്യുതി ബോര്‍ഡി​ൻെറ തൊടുപുഴയിലെ ഓഫിസിൽ തന്നെ തുടരാനാണ്​ ജസ്​റ്റിസ്​ അനു ശിവരാമൻ മനോജിന്​ അനുമതി നൽകിയത്​. കണ്ണൂരിലും മറ്റും ജോലി ചെയ്‌ത്‌ തൊടുപുഴയില്‍ എത്തിയിട്ട്‌ ഏഴു മാസമേ ആയിട്ടുള്ളൂവെന്ന്​ ഹരജിയിൽ പറയുന്നു. മൂന്നുവര്‍ഷം അവിടെ തുടരാമെന്നിരിക്കേയാണ്‌ സ്ഥലംമാറ്റം. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്​ഥലം മാറ്റം റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിയില്‍ വൈദ്യുതി ബോര്‍ഡിനോട്​ കോടതി വിശദീകരണവും തേടി.
Show Full Article
TAGS:
Next Story