Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.പി.ഇ കിറ്റ് ധരിച്ച്...

പി.പി.ഇ കിറ്റ് ധരിച്ച് കലക്ടറേറ്റ് മാർച്ച്

text_fields
bookmark_border
കാക്കനാട്: പി.പി.ഇ കിറ്റ് ധരിച്ച് വ്യത്യസ്തമായ സമരത്തിന് സാക്ഷിയായി ജില്ല കലക്ടറേറ്റ്. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും ആയമാരുമായിരുന്നു മാർച്ച് നടത്തിയത്​. കോവിഡ്കാല ദുരിതാശ്വാസം ഉടന്‍ വിതരണം ചെയ്യുക, മുഴുവന്‍ സര്‍ക്കാര്‍, അർധസര്‍ക്കാര്‍ സ്‌കൂള്‍ ബസ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഓണറേറിയം അനുവദിക്കുക, പി.എഫ്.ഇ.എസ്.ഐ, ഇന്‍ഷുറന്‍സ് സംരക്ഷണം തുടങ്ങിയവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. സ്‌കൂള്‍ ബസ് ഓപ​േററ്റേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു - കെ.എസ്.എസ്.ബി.യു) നടത്തിയ സമരം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ബി.യു ജില്ല പ്രസിഡൻറ്​ അബ്​ദുൽ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി താജുദ്ദീന്‍ നെടുമ്പാശ്ശേരി, മോളി ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story