Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ലോറിക്കടിയില്‍പ്പെട്ട്​ യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ലോറിക്കടിയില്‍പ്പെട്ട്​ യുവാവിന് ദാരുണാന്ത്യം
cancel
പടം ചങ്ങനാശ്ശേരി: എം.സി റോഡില്‍ തുരുത്തിയില്‍ ടോറസ് ലോറിക്ക്​ അടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പെരുന്ന പനച്ചിക്കാവ് രതീഷ് ഭവനില്‍ വാസുക്കുട്ട​ൻെറ മകന്‍ രതീഷ് (35) ആണ് മരിച്ചത്. തുരുത്തി പുന്നമൂട് ജങ്​ഷനടുത്ത് ബി.എസ്.എന്‍.എല്‍ ഓഫിസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന്​ കോട്ടയം ഭാഗത്തേക്ക്​ പോകുകയായിരുന്ന ടോറസ് എതിര്‍ ദിശയില്‍നിന്ന്​ ആംബുലന്‍സ് വരുന്നതുകണ്ട് വശത്തേക്ക് ഒതുക്കുന്നതിനിടെ ഇതേ ദിശയിൽ മുമ്പോട്ടുപോയ സ്‌കൂട്ടറില്‍ ഇടിക്കുകയും രതീഷ് ലോറിക്കടിയിലേക്ക്​ തെറിച്ചുവീഴുകയും ചെയ്തു. ഇയാളുടെ ദേഹത്തുകൂടി ചക്രങ്ങള്‍ കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്തിരുന്ന രതീഷ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജോലി ആവശ്യത്തിനായി കോട്ടയത്തേക്ക്​ പൊകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മാതാവ്​: ചങ്ങനാശ്ശേരി മുനിസിപ്പല്‍ ഓഫിസിലെ മുന്‍ജീവനക്കാരി സുമതിയമ്മ. ഭാര്യ: പ്രിയ ജി.നായര്‍. മക്കള്‍: അമൃത, അനഘ. സംസ്‌കാരം പിന്നീട്.
Show Full Article
TAGS:
Next Story