Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ജെ.പി മുന്നേറ്റം...

ബി.ജെ.പി മുന്നേറ്റം തടയാൻ പിണറായിയുടെ കർശന നിർദേശം

text_fields
bookmark_border
ആലപ്പുഴ: ബി.​െജ.പി മുന്നേറ്റം തടയാൻ കർശന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്​ച ആലപ്പുഴയിൽ നടന്ന സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ യോഗത്തിലാണ്​​ നിർദേശം നൽകിയത്​. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന്​ പിണറായി യോഗത്തിൽ എടുത്ത്​ പറഞ്ഞു. നേതാക്കൾ തന്നെ ഇവിടങ്ങളിൽ കാര്യങ്ങൾക്ക്​ മേൽനോട്ടം വഹിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം അവലോകനം ചെയ്​ത്​ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജില്ല സെക്ര​േട്ടറിയറ്റ്​ തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയ മേൽക്കോയ്​മ നിലനിർത്തുന്നതോടൊപ്പം എൽ.ഡി.എഫ്​ സർക്കാറി​ൻെറ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്​ മുന്നിൽ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഞായറാഴ്​ച രാ​ത്രി വൈകി മാത്രമാണ്​ പിണറായി വിജയൻ ജില്ല സെക്ര​േട്ടറിയറ്റിൽ പ​ങ്കെടുക്കുമെന്ന വിവരം നേതൃത്വത്തിന്​ ലഭിച്ചത്​. രാവിലെ കോട്ടയത്ത്​ എം.ജി സർവകലാശാല പരിപാടിക്ക്​ എത്തിയ മുഖ്യമന്ത്രി കോട്ടയം ജില്ല സെക്ര​േട്ടറിയറ്റ്​ യോഗത്തിൽ പ​ങ്കെടുത്ത ശേഷമാണ്​ ഉച്ചതിരിഞ്ഞ്​ ​ആലപ്പുഴയിൽ എത്തിയത്​. ഒരുമണിക്കൂറോളം യോഗത്തിൽ പ​ങ്കെടുത്ത്​ ജില്ലയിലെ തെരഞ്ഞെടുപ്പ്​ സ്ഥിതിഗതികൾ വിലയിരുത്തി. വിവിധ മണ്ഡലങ്ങളിലെയും വിജയസാധ്യത പരിശോധിച്ചു. ഘടകകക്ഷികൾക്ക്​ നീക്കിവെക്കുന്ന സീറ്റുകളെ കുറിച്ച്​ സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റിയിൽ ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചയാണ്​ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രധാനമായും നടന്നത്. ഘടകകക്ഷികളുടെ പക്കലുള്ള കുട്ടനാട്​, ചേർത്തല, ഹരിപ്പാട്​ സീറ്റുകൾ സംബന്ധിച്ച്​ ​പ്രത്യേക വിലയിരുത്തലുകൾ നടന്നു. ഉപതെരഞ്ഞെടുപ്പിൽ നഷ്​ടമായ അരൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയമടക്കമുള്ള വിഷയങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശിച്ചു. എന്ത്​ വിലകൊടുത്തും തിരിച്ചു​പിടിക്കാനുള്ള നീക്കം ശക്തമാക്കണമെന്ന നിർദേശം നൽകിയാണ്​ മുഖ്യമന്ത്രി മടങ്ങിയത്​. മന്ത്രി ജി. സുധാകരൻ, ജില്ല സെക്രട്ടറി ആർ. നാസർ, സജി ചെറിയാൻ എം.എൽ.എ, സി.ബി. ചന്ദ്രബാബു, സി.എസ്.​ സുജാത, പി.പി. ചിത്തരഞ്​ജൻ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story