Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 12:01 AM GMT Updated On
date_range 9 Feb 2021 12:01 AM GMTപകർച്ച വ്യാധി ഓർഡിനൻസ് കേസ്: കെ.വി. തോമസ് രണ്ട് മാസം കോടതിയിൽ ഹാജരാകേണ്ടെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കോവിഡ്കാല നിയന്ത്രണങ്ങൾ പാലിക്കാതെ പ്രകടനം നടത്തിയതിൻെറ പേരിലുള്ള കേസിൽ വിചാരണ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് മുൻ മന്ത്രി കെ.വി. തോമസിനെ രണ്ട് മാസത്തേക്ക് ഹൈകോടതി ഒഴിവാക്കി. സമൂഹ അകലം പാലിക്കാതെ പ്രകടനം നടത്തിയെന്നാരോപിച്ച് 2020ലെ പകർച്ചവ്യാധി ഒാർഡിനൻസ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ കെ.വി. തോമസ് നൽകിയ ഹരജിയിലാണ് ഉത്തരവ്. തുടർന്ന് ഹരജി ജസ്റ്റിസ് വി.ജി. അരുൺ പിന്നീട് പരിഗണിക്കാനായി മാറ്റി. അതേസമയം, ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് 2020 ജൂൺ 23ന് ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിനടുത്ത് നടത്തിയ ധർണയുമായി ബന്ധപ്പെട്ട് പകർച്ചവ്യാധി ഒാർഡിനൻസ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പ്രഫ. കെ.വി. തോമസും മുൻമന്ത്രി ഡൊമിനിക് പ്രസേൻറഷനും നൽകിയ മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story