Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ക്രമ​ക്കേട്​: അന്വേഷണ ആവശ്യം ഹൈകോടതിയിൽ നിലനിൽക്കില്ലെന്ന്​ സർക്കാർ

text_fields
bookmark_border
െകാച്ചി: കെ.ടി.ഡി.എഫ്.സിയുമായുള്ള ഇടപാടിൽ കെ.എസ്.ആർ.ടി.സിക്ക് 100 കോടിയോളം രൂപ നഷ്​ടമുണ്ടായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയിൽ നിലനിൽക്കില്ലെന്ന്​ സർക്കാർ. ക്രമക്കേട് സംബന്ധിച്ച മാനേജിങ്​ ഡയറക്ടറുടെതന്നെ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് േജാസഫ് നൽകിയ ഹരജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇതിന്​ മജിസ്ട്രേറ്റ്​ കോടതിയെയാണ്​ സമീപിക്കേണ്ടിയിരുന്നതെന്നും റിട്ട് ഹരജിയിലൂടെ പരിഹാരം കാണാൻ കഴിയില്ലെന്നും സർക്കാർ വ്യക്​തമാക്കി. വിശദീകരണത്തിന്​ മറുപടി നൽകാൻ ഹരജിക്കാരൻ സമയം തേടിയതിനെ തുടർന്ന്​ ഹരജി വീണ്ടും അടുത്ത വ്യാഴാഴ്​ച പരിഗണിക്കാൻ ജസ്​റ്റിസ്​ വി.ജി. അരുൺ മാറ്റി. കേരള ട്രാൻസ്പോർട്ട് ഡെവലപ്മൻെറ് ഫിനാൻസ് കോർപറേഷനുമായുള്ള ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്​ടമുണ്ടായതായി കാട്ടി ജനുവരി 18ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്​റ്റേഷനിലും പിറ്റേന്ന്​ സംസ്ഥാന പൊലീസ് മേധാവിക്കും പരാതികൾ നൽകിയിട്ടും അന്വേഷണത്തിന് നടപടികളുണ്ടായില്ലെന്നാണ്​ ഹരജിയിലെ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story