Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:44 AM IST Updated On
date_range 5 Feb 2021 5:44 AM ISTകോൺഗ്രസ് നേതാക്കൾ അച്ചടക്കപരിധി ലംഘിക്കരുത് -താരിഖ് അൻവർ
text_fieldsbookmark_border
ആലുവ: കോൺഗ്രസ് നേതാക്കൾ അച്ചടക്കപരിധി ലംഘിക്കരുതെന്ന് കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആലുവ അദ്വൈതാശ്രമത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാർട്ടിക്ക് അച്ചടക്കസമിതിയുണ്ട്. കെ.പി.സി.സി സെക്രട്ടറി കെ. സുധാകരൻ പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി.സിയും അച്ചടക്കസമിതിയും ഇക്കാര്യം പരിശോധിക്കും. അദ്വൈതാശ്രമത്തിൽ എത്തിയ അദ്ദേഹം സ്വാമി സ്വരൂപാനന്ദയെ കണ്ട് അനുഗ്രഹം തേടി. മഠത്തിന് രാഷ്ട്രീയമില്ലെന്നും എല്ലാവരോടും ഒരേ സമീപനമാണെന്നും സ്വരൂപാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story