Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:43 AM IST Updated On
date_range 5 Feb 2021 5:43 AM ISTശബരിമല: ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് രാഹുല്‍ ഈശ്വര്‍
text_fieldsbookmark_border
കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി ഉപേക്ഷിക്കണം. വിശ്വാസികൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നിലപാട്. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും സുപ്രീംകോടതി അതിന് മൗനാനുവാദം നല്‍കിയതും കീഴ്‌വഴക്കമായി നിലനില്‍ക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ ഇപ്പോൾ സുപ്രീംകോടതിയുടെ മനോഭാവം വിശ്വാസികള്‍ക്ക് അനുകൂലമാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമംകൂടി കൊണ്ടുവന്നാല്‍ കോടതിയില്‍ അത് കേസിനെ ബലപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായും രാഹുല്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സി.പി. സുഗതനും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story