Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിപ്പബ്ലിക് ദിനം...

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ ചുള്ളിക്കൽ ലൈബ്രറിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ പതാക ഉയർത്തി. അഡ്വ. സാജൻ മണ്ണാളി സന്ദേശം നൽകി. കൗൺസിലർ എം. ഹബീബുല്ല അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷ്റഫ്, ജെ. സനിൽ മോൻ, വി.എ. ശ്രീജിത്, കൗൺസിലർ എം. ഹബീബുല്ല എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു. മുൻ കൗൺസിലർ സനീഷ അജീബിന് യാത്രയയപ്പും നൽകി. സലീം ഷുക്കൂർ, ഷംസു യാക്കൂബ്, ജി. കമലാസനൻ, എം.എസ്. രവീന്ദ്രനാഥൻ, ടി.ബി. ഹുസൈൻ, കെ.ബി. നവാസ്, എ.എസ്. അബ്​ദുൽ ലത്തീഫ് സേട്ട്, മുഹമ്മദ് ഇക്ബാൽ, കെ.എ. ഹസ്സൻ, വി.യു. ഹംസക്കോയ, യഹിയ അസീസ്, നജീബ് പി. മുഹമ്മദ് അലി, സുബൈബത്ത് ബീഗം, ഷീജ സുധീർ, ടി.എം. നൂഹ്, അനീഷ് കൊച്ചി, കൊച്ചിൻ മനാഫ്, ഷെരീഫ് കൊച്ചി എന്നിവർ സംസാരിച്ചു. പനയപ്പിള്ളി ആണ്ടി ആചാരി റോഡ് ​െറസിഡൻറ്​സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ കൗൺസിലർ എം. ഹബീബുല്ല പതാക ഉയർത്തി. പ്രസിഡൻറ്​ എം.എ. ഹാഷിം അധ്യക്ഷത വഹിച്ചു. ഇക്ബാൽ ലൈബ്രറിയിൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പതാക ഉയർത്തി. കരുവേലിപ്പടി മൈത്രി നഗർ റെസിഡൻറ്​സ്​ അസോസിയേഷൻ നടത്തിയ ആഘോഷത്തിൽ പ്രസിഡൻറ് ടി.എൻ.ജി. നായർ പതാക ഉയർത്തി. മൗലാന ആസാദ് ലൈബ്രറി ആഭിമുഖ്യത്തിൽ ക്യാപ്റ്റൻ കെ.വി. സാബു പതാക ഉയർത്തി. ഡോ.എം.ഇ. അബ്​ദുൽ റസാഖ് സന്ദേശം നൽകി. ഫോർട്ട്​കൊച്ചി താമരക്കുളം റോഡ് റെസിഡൻറ്​സ്​ വെൽഫെയർ അസോസിയേഷ​ൻെറ പരിപാടിയിൽ കൗൺസിലർ പ്രിയ പ്രശാന്ത് പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡൻറ‌്​ ഡോ. അനൂപ് ഫ്രാൻസിസ് സന്ദേശം നൽകി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ആഘോഷത്തിൽ പ്രസിഡൻറ‌്​ അഗസ്​റ്റസ് സിറിൽ ദേശീയ പതാക ഉയർത്തി. നോവലിസ്​റ്റ് ഹസ്സൻ നാസർ സന്ദേശം നൽകി, കെ.എച്ച്. ഖാലിദ്, വി.ജെ. ഹൈസിന്ത്, പി.കെ. അബ്​ദുൽ ലത്തീഫ്, എൻ.കെ.എം. ഷെരീഫ്, പി.കെ. കുഞ്ഞുമോൻ, സെബാസ്​റ്റ്യൻ കുട്ടിക്കാട്ട് ,വി.വൈ. നാസർ, സി.എം. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. കച്ചി ഹനഫി മസ്ജിദി​ൻെറ നേതൃത്വത്തിൽ നസീർ ഇസ്മയിൽ സേട്ട് പതാക ഉയർത്തി. മുതവല്ലി അസ്​ലം സേട്ട് സന്ദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story