കൊച്ചി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ സ്വന്തം നിലനിൽപ്പിന് രാജ്യം കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കുമെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി കാർഷിേകാൽപന്നങ്ങളുമായി നഗരത്തിൽ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ദീപക് ജോയ്, ജോൺസൻ മാത്യു, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, ജില്ല സെക്രട്ടറിമാരായ ആനന്ദ് കെ. ഉദയൻ, കെ.എം. മൻസൂർ, സഫൽ വലിയവീടൻ, ടി.വൈ. ഫസ്‌ന, കെ.എം. അനസ്, അൽ അമീൻ അഷ്‌റഫ്, അസ്‌ലം മജീദ്, കെ.എം. നവാസ്, അമർ മിഷൽ എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 12:04 AM GMT Updated On
date_range 2021-01-28T05:34:15+05:30കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ.എസ്.യു
text_fieldsNext Story