Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 12:03 AM GMT Updated On
date_range 28 Jan 2021 12:03 AM GMTട്രാക്ടർ റാലിക്ക് ഐക്യദാർഢ്യവുമായി പ്രകടനം
text_fieldsbookmark_border
കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം അറിയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. മേനക ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കണയന്നൂർ താലൂക്ക് ഓഫിസ് വളപ്പിൽ സമാപിച്ചു. ജില്ല സെക്രട്ടറി കെ.എ. അൻവർ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.വി. ബെന്നി, കെ.ജി.ഒ.എ ജില്ല പ്രസിഡൻറ് പി.ബി. ജഗദീഷ്, കെ.എം.സി.എസ്.യു സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം വി.സി. ഹർഷഹരൻ, എ.കെ.ജി.സി.ടി സംസ്ഥാന നിർവാഹക സമിതി അംഗം സന്തോഷ് ടി. വർഗീസ് എന്നിവർ സംസാരിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി കെ.എസ്. ഷാനിൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ER FSETO കർഷകരുടെ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ എറണാകുളത്ത് നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story