Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTമയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കോതമംഗലം: മയക്ക് മരുന്നുമായി എടത്തല കുഴുവേലിപ്പടി അരിപ്പുറത്ത് പറമ്പിൽ നിഷാജിനെ (30) കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിൻെറ നേതൃത്വത്തിൽ പിടികൂടി. എട്ട് ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. വാരപ്പെട്ടി സംഗമം കവലയ്ക്ക് സമീപം വാഹനവുമായി ഇടപാടുകാരെ കാത്ത് നിൽക്കുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് വാഹനം എടുത്ത് പോകാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അല്ലപ്രയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയത് എന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗ്രാമിന് രണ്ടായിരം രൂപയ്ക്ക് മുകളിലാണ് ഇത് വിൽക്കുന്നത്. പ്രിവൻറിവ് ഓഫിസർമാരായ പി.പി. ഹസൈനാർ, എ.ഇ. സാദിഖ്, സിവിൽ എക്സൈസ് ഓഫിസർ പി.ബി. ലിബു, സി.എം. നവാസ്, ടി.കെ. അനൂപ്, െഡ്രെവർ പി.ജെ. ചാക്കോ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. കോവിഡ് പരിശോധനയ്ക്ക് ശേഷം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. EM KMGM 1 MDMA മയക്കുമരുന്നുമായി പിടിയിലായ പ്രതി എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story