Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTവൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈൻ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. രാവിലെ 9.30ന് വൈറ്റിലയിലും 11ന് കണ്ടന്നൂരിലും ഉദ്ഘാടന ചടങ്ങുകൾ നടക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് മുഖ്യാതിഥിയാകും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ പി.ടി. തോമസ്, എം. സ്വരാജ്, ടി.ജെ. വിനോദ്, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പിമാരായ പി. രാജീവ്, കെ.വി. തോമസ്, കലക്ടര്‍ എസ്. സുഹാസ്, ദേശീയപാത ചീഫ് എൻജിനീയര്‍ എം. അശോക് കുമാര്‍, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, മരട് മുനിസിപ്പൽ ചെയര്‍മാന്‍ ആൻറണി ആശാന്‍പറമ്പില്‍, കൗൺസിലർമാരായ സി.വി. സന്തോഷ്, സി.ആർ. ഷാനവാസ്, സിബി മാസ്റ്റർ, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക് എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story