Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷോര്‍ട്ട് ഫിലിം...

ഷോര്‍ട്ട് ഫിലിം ഫെസ്​റ്റിവല്‍

text_fields
bookmark_border
കൊച്ചി: നടന്‍ എം.എസ് തൃപ്പൂണിത്തുറയുടെ ഓർമക്ക്​ സംഘടിപ്പിക്കുമെന്ന് പൂണിത്തുറ കലാസാംസ്‌കാരിക കേന്ദ്രം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രഥമ ഫെസ്​റ്റിവലിന് ഈ മാസം 15ന് വൈകീട്ട് ഏഴിന് പൂണിത്തുറ ഗാന്ധി സ്‌ക്വയര്‍ മിനി പാര്‍ക്ക് ആന്‍ഡ് ഓപണ്‍ തിയറ്ററില്‍ തുടക്കമാവും. മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 10 ദിവസം നീളുന്ന മേളയില്‍ ദിവസവും അഞ്ചുചിത്രം പ്രദര്‍ശിപ്പിക്കും. അണിയറ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം, ചര്‍ച്ചകള്‍ എന്നിവയുമുണ്ടാവും. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നിവയിലുള്‍പ്പെടെ ഏഴു വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. കലാകേന്ദ്രം പ്രസിഡൻറ്​ വി.പി. ചന്ദ്രന്‍, സെക്രട്ടറി പി.എം. വിപിന്‍കുമാര്‍, ഭാരവാഹികളായ കെ.എ. സുരേഷ്ബാബു, ബാബു കളരിക്കല്‍, കെ.എസ്. ദിലീഷ് ഷണ്‍മാതുരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story