Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTആലുവ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ കിഫ്ബിയുടെ സഹായം തേടും
text_fieldsbookmark_border
ആധുനിക മാർക്കറ്റ് നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാനം ആലുവ: നഗരസഭ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ കിഫ്ബിയുടെ സഹായം തേടും. കിഫ്ബിയുടെ ധനസഹായത്തോടെ ആധുനികരീതിയിെല പൊതുമാർക്കറ്റ് നിർമിക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചു. സാമ്പത്തിക സഹായത്തിന് വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കും. അടിയന്തര കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തീരുമാനിച്ചത്. മാർക്കറ്റ് സമുച്ചയം നിർമാണത്തിനാവശ്യമായ ഫണ്ട് കിഫ്ബി വകയിരുത്തി ഭരണാനുമതി നൽകിയതായി അറിയിച്ച് േപ്രാജക്ട് ഡയറക്ടർ കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഈ കത്താണ് കൗൺസിൽ യോഗം രണ്ടാമതും പരിഗണിച്ചത്. 2020 മാർച്ച് 16ന് നഗരസഭ കൗൺസിൽ വിഷയം ചർച്ച ചെയ്തെങ്കിലും ഭരണപക്ഷമായ കോൺഗ്രസുതന്നെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കേരള അർബൻ റൂറൽ ഡെവലപ്‌മൻെറ് ഫൈനാൻസ് കോർപറേഷൻെറ വായ്പ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു തീരുമാനം. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീണ്ടു. നഗരസഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റതോടെയാണ് പഴയ ഫയൽ പൊടി തട്ടിയെടുത്തത്. നഗരസഭയുടെ വിശദ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചാൽ കിഫ്ബിയുടെ എൻജിനീയറിങ് വിഭാഗം സ്ഥലം സന്ദർശിച്ച് വിശദ രൂപരേഖ തയാറാക്കി കെട്ടിടം നിർമിക്കും. വീണ്ടും കാലതാമസമുണ്ടായാൽ കേരള അർബൻ റൂറൽ ഡെവലപ്‌മൻെറ് ഫൈനാൻസ് കോർപറേഷനെതന്നെ ആശ്രയിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story