Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTമഹാരാജാസ് കോളജിനുപുറത്ത് എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം; രണ്ട് കെ.എസ്.യുക്കാർക്ക് പരിക്ക്
text_fieldsbookmark_border
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകരിറക്കിയ മാഗസിനെ െചാല്ലി കാമ്പസിനുപുറത്ത് എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. സംഭവത്തിൽ രണ്ട് കെ.എസ്.യു ഭാരവാഹികൾക്ക് പരിക്കേറ്റു. യൂനിറ്റ് പ്രസിഡൻറും മൂന്നാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയുമായ കൃഷ്ണലാൽ, യൂനിറ്റ് സെക്രട്ടറിയും രണ്ടാം വർഷ ബി.എ സംസ്കൃത വിദ്യാർഥിയുമായ ഹരികൃഷ്ണൻ എന്നിവരാണ് പരിക്കുകളോടെ കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ കല്യാൺ സിൽക്സിനു സമീപമായിരുന്നു സംഭവം. തൊട്ടടുെത്ത ഡി.സി.സി ഓഫിസിലേക്ക് നടന്നുപോവുേമ്പാൾ ഒരുകൂട്ടം എസ്.എഫ്.ഐക്കാർ മർദിക്കുകയായിരുെന്നന്ന് ഹരികൃഷ്ണൻ പറഞ്ഞു. കൃഷ്ണലാലിൻെറ ചെവിയിൽ കല്ലുവെച്ച് ഇടിക്കുകയും ഹരികൃഷ്ണനെ വയറ്റിൽ ചവിട്ടുകയും ചെയ്തു. ഡി.സി.സി ഓഫിസിലേക്ക് ഓടിയെത്തിയ ഇവരെ അവിടെയുണ്ടായിരുന്ന നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. കൃഷ്ണലാലിൻെറ ചെവിക്ക് ആറു തുന്നലുണ്ട്. എസ്.എഫ്.ഐ ഭരിക്കുന്ന യൂനിയൻ കോളജ് മാഗസിൻ ഇറക്കാത്തതിൽ പ്രതിഷേധിച്ച് രണ്ടുമാസം മുമ്പ് കെ.എസ്.യുക്കാർ യാസീൻ മാർഗിലെ ചതിന്മാർ എന്ന പേരിൽ മാഗസിൻ പുറത്തിറക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് മർദനമെന്ന് പരിക്കേറ്റവർ പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തെയും സംഘർഷമുണ്ടായതാണ്. ആക്രമിച്ച എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളായ ശ്രീകാന്ത്, നന്ദകുമാർ, ജാസിം, ശരത് എന്നിവർക്കെതിരെ സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. കേസെടുക്കുമെന്ന് സെൻട്രൽ സി.ഐ വിജയശങ്കർ പറഞ്ഞു. സമാധാനം നിലനിർത്താൻ എസ്.എഫ്.ഐ തയാറാകണം -കെ.എസ്.യു കൊച്ചി: മഹാരാജാസ് കോളജിലെ കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ പ്രതിഷേധിച്ചു. കോവിഡാനന്തര കാലത്തെങ്കിലും കാമ്പസുകളിൽ സമാധാനം നിലനിർത്താൻ എസ്.എഫ്.ഐ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാമ്പസുകളിൽ ഏകാധിപത്യത്തിന് വഴിയൊരുക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐയെ ചെറുക്കുമെന്നും അലോഷ്യസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story