Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTജലപക്ഷികളുടെ കണക്കെടുക്കുന്നു
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ വാർഷിക ജലപക്ഷി കണക്കെടുപ്പ് ഞായറാഴ്ച നടക്കും. കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വരാപ്പുഴ യൂനിറ്റും ചേർന്നാണ് കണക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഗള്ളുകൾ, ഗ്രെബുകൾ, സ്റ്റോർക്, നീർക്കാക്കകൾ, ഡാർട്ടർ, റെയിൽ, സ്നൈപ്, താറാവ്, ഗീസ്, കൊറ്റി, കൊക്ക്, മണലൂതി, ഫ്ലമിങ്ഗോ തുടങ്ങിയവയെയാണ് ജലപക്ഷികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാവിലെ ആറര മുതൽ 10 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും കണക്കെടുപ്പ്. വരാപ്പുഴ (ദേവസ്വംപാടം, കടമക്കുടി), കരുമാല്ലൂർ, വെളിയത്തുനാട്, പുതുവൈപ്പ് ബീച്ച്, നെടുങ്ങാട്, താമരവട്ടം, എടവനക്കാട്, കണ്ടക്കടവ്, നെടുമ്പാശ്ശേരി, തൃപ്പൂണിത്തുറ തുടങ്ങിയ തണ്ണീർത്തടങ്ങളിലാണ് ഇത്തവണത്തെ സർവേ. കോവിഡ് നിയന്ത്രണം മൂലം ഓരോ സ്ഥലത്തും ചുരുങ്ങിയ എണ്ണം പക്ഷിനിരീക്ഷകരാകും ഉണ്ടാവുക. ഏഷ്യൻ വാട്ടർബേർഡ് കൗണ്ടിൻെറ ഭാഗമായാണ് കണക്കെടുപ്പ്. വിവരങ്ങൾക്ക്: 9446437410.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story