Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതലാസീമിയ രോഗികളുടെ...

തലാസീമിയ രോഗികളുടെ ബുദ്ധിമുട്ടുകൾ; ഇടപെടലുമായി ബി.പി.പി.സി

text_fields
bookmark_border
കൊച്ചി: ആലുവ ജില്ല ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത് മൂലം തലാസീമിയ രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്​ഷൻ കൗൺസിൽ(ബി.പി.പി.സി). ജില്ല ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് രോഗികളുടെ ആശങ്ക ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. തുടർന്ന് പതിനഞ്ചോളം പ്രതിനിധികൾ ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. തലാസീമിയ രോഗികൾക്ക് രക്തം നൽകാൻ പ്രത്യേക വാർഡ് ഏർപെടുത്തുമെന്ന് സൂപ്രണ്ട് പറഞ്ഞതായി ബി.പി.പി.സി ഭാരവാഹികൾ അറിയിച്ചു. മരുന്നിൻെറ കാര്യത്തിൽ കഴിയുംവിധം സഹായം ലഭ്യമാക്കുമെന്ന് ഡോ.എൻ. വിജയകുമാർ ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. ബി.പി.പി.സി പ്രതിനിധികളായ ഷിറാസ് കാലായിൽ, റിനു ദേവസി, നസീമ, ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story