Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂക്കുത്തി സമരത്തി​െൻറ...

മൂക്കുത്തി സമരത്തി​െൻറ ഓർമ പുതുക്കി 'മൂക്കുത്തിപ്പാട്ട്​'

text_fields
bookmark_border
മൂക്കുത്തി സമരത്തി​ൻെറ ഓർമ പുതുക്കി 'മൂക്കുത്തിപ്പാട്ട്​' ആലപ്പുഴ: കേരള നവോത്ഥാന ചരിത്രത്തിൽ വിപ്ലവം രചിച്ച മൂക്കുത്തി സമരത്തെ അധികരിച്ച്​ മൂക്കുത്തിപ്പാട്ട്​ തയാറായി. ജാതിമേധാവിത്വത്തിനെതിരെ പൊരുതിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ 1860ൽ നടന്ന കോളിളക്കം സൃഷ്​ടിച്ച മൂക്കുത്തി സമരത്തി​ൻെറ ഓർമകൾ പുതുക്കുന്ന 'മൂക്കുത്തി' ലിറിക്​ വിഡിയോ വേലായുധപ്പണിക്കർക്കുള്ള ആദരംകൂടിയാണെന്ന​്​ രചന നിർവഹിച്ച കഥാകൃത്തും കവിയുമായ സി.പി. ബൈജു 'മാധ്യമ'ത്തോട്​ പറഞ്ഞു. കാലഘട്ടത്തി​ൻെറ ആവശ്യകതയായ സ്​ത്രീമ​ുന്നേറ്റത്തിന്​ കരുത്തുപകരുന്ന ഗാനം ആലപിക്കാനായതി​ൽ സന്തോഷമുണ്ടെന്ന്​ പിന്നണി ഗായിക പുഷ്​വതിയും കൂട്ടിച്ചേർത്തു. ജാതിയിൽ ഉയർന്നവർക്ക്​ മാത്രമേ മൂക്കുത്തി ധരിക്കാവൂവെന്ന തീട്ടൂരത്തിന്​ വിരുദ്ധമായി പന്തളത്ത്​ മൂക്കുത്തി ധരിച്ച് പണിക്കെത്തിയ തൊഴിലാളിസ്​ത്രീയെ പരസ്യമായി അപമാനിച്ച മേലാളന്മാർ അവരുടെ മൂക്കുത്തി ബലമായി പറിച്ചെടുത്തു. ​മുറിഞ്ഞ മൂക്കുമായി അവരും മറ്റ്​ സ്ത്രീകളും ഓടിരക്ഷപ്പെടേണ്ടിവന്ന സംഭവം അറിഞ്ഞ്​ കുതിച്ചെത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ പിറ്റേന്ന് പൊതുവീഥിയിലൂടെ നിരവധി സ്ത്രീകൾക്കുവേണ്ടി മൂക്കുത്തി പണിത്,​ അവ അണിഞ്ഞ്​ പ്രകടനം നടത്തിച്ചു. അവർക്ക്​ സംരക്ഷണമൊരുക്കി കുതിരപ്പുറത്ത്​ േവലായുധപ്പണിക്കരുമുണ്ടായിരുന്നു. പ്രതിഷേധാഗ്​നി ജ്വലിച്ചുനിന്ന ജാഥക്കുനേരെ ചെറുവിരലനക്കാൻപോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. പണിക്കർക്കും സ്ത്രീകളുടെ പോരാട്ടവീറിനും മുന്നിൽ മേലാളവർഗം പത്തിമടക്കിയെന്നാണ്​ ചരിത്രം​. പിന്നീടൊരിക്കലും മൂക്കുത്തി ഇടാൻ ഒരു കേരളീയവനിതക്കും വിലക്കുണ്ടായില്ലെന്നത് ആ സമരത്തെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാക്കി. കേരള നവോത്ഥാന സമരത്തി​ൻെറ ആദ്യ രക്തസാക്ഷികൂടിയായാണ്​ ചരിത്രം വേലായുധപ്പണിക്കരെ അടയാളപ്പെടുത്തുന്നത്​. 1825 ജനുവരി ഏഴിന്​ ജനിച്ച പണിക്കരെ 1874 ജനുവരി മൂന്നിന് കായംകുളം കായലിലൂടെ ബോട്ടിൽ കൊല്ലത്തേക്ക് പോകുമ്പോൾ ശത്രുക്കൾ ആക്രമിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തി​ൻെറ ജനനവും മരണവും സംഭവിച്ച ജനുവരിയിൽതന്നെയാണ്​ ആൽബം പ്രകാശിതമാകുന്നത്​. അന്ധകാരത്തി​ൻെറ ലോകത്തുനിന്ന് നവോത്ഥാനത്തി​ൻെറ വെളിച്ചത്തിലേക്ക് നയിച്ച മൂക്കുത്തി സമരത്തി​ൻെറ ഓർമകളാണ് പാട്ടിലൂടെ ഇതൾ വിടർത്തുന്നത്. മൂക്കുത്തി പറിച്ചെറിയപ്പെട്ട് മൂക്ക്​ മുറിഞ്ഞ് കരഞ്ഞുകൊണ്ട് ഓടിപ്പോയ അന്നത്തെ ആ സ്ത്രീയുടെ ഇന്നത്തെ തലമുറയിലെ പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് 'മൂക്കുത്തിപ്പാട്ട്' മുന്നേറുന്നത്. എല്ലാവർക്കും മൂളി നടക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനുമുള്ള ഒന്നായിരിക്കും 'മൂക്കുത്തിപ്പാട്ട്' എന്ന് ആൽബത്തി​ൻെറ നിർമാതാക്കളായ ഷിബിൽ ഷാ പെരിന്തൽമണ്ണ, ജിഷ്ണു പി.കെ കരിക്കാട് എന്നിവർ പറഞ്ഞു. 11ന്​​ കവി ആല​ങ്കോട്​ ലീലാകൃഷ്​ണൻ ആൽബം യൂട്യൂബിൽ റിലീസ്​ ചെയ്യും. പാട്ടി​ൻെറ ലോഞ്ചിങ്​ പോസ്​റ്റർ നടി നിലമ്പൂർ ആയിഷ ഒക്ടോബർ 18ന് ഓൺലൈനിൽ നിർവഹിച്ചിരുന്നു. നാരായണഗുരു 1888ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ് 1852ൽ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ പ്രതിഷ്ഠിച്ച്​ മറ്റൊരു വിപ്ലവവും രചിച്ചിട്ടുള്ളയാളാണ്​ വേലായുധപ്പണിക്കർ. -വി.ആർ. രാജമോഹൻ പടംAPG 50 ആറാട്ടുപുഴ വേലായുധപ്പണിക്കർ APG51 ഗായിക പുഷ്​പവതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story