Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാനസികാരോഗ്യ...

മാനസികാരോഗ്യ അതോറിറ്റിയിലേക്ക് നോമിനേഷൻ തുടങ്ങിയെന്ന് സർക്കാർ

text_fields
bookmark_border
കൊച്ചി: സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയിലേക്ക് ചില അംഗങ്ങളെ നോമിനേറ്റ് ചെയ്തതായി സർക്കാർ ഹൈകോടതിയിൽ. ശേഷിക്കുന്നവരുടെ നോമിനേഷൻ ഒരാഴ്‌ചക്കകം പൂർത്തിയാക്കും. മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം അതോറിറ്റിക്കും മൻെറൽ ഹെൽത്ത് റിവ്യൂ ബോർഡുകൾക്കും രൂപംനൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേരള സ്​റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി (കെൽസ) നൽകിയ ഹരജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇത്​ ചീഫ് ജസ്​റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. എന്നാൽ, മൻെറൽ ഹെൽത്ത് റിവ്യൂ ബോർഡുകൾക്ക് രൂപംനൽകുന്നതിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി ഈ മാസം 13ന് പരിഗണിക്കാൻ മാറ്റി. 2017ലെ മാനസികാരോഗ്യ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിക്കും മൻെറൽ ഹെൽത്ത് റിവ്യൂ ബോർഡുകൾക്കും രൂപംനൽകണമെന്ന് വ്യവസ്ഥയുണ്ട്. നിയമം പ്രാബല്യത്തിൽവന്ന് ഒമ്പതുമാസത്തിനകം മാനസികാരോഗ്യ അതോറിറ്റിക്ക് രൂപംനൽകണമെന്നാണ് വ്യവസ്ഥ. ഇത്​ പാലിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കെൽസയുടെ ഹരജിയിൽ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story