Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുതായി തെരഞ്ഞെടുത്ത...

പുതുതായി തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ്​ ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ഷാൻറി എബ്രഹാം, പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നിസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ്​ ഖാൻ, ഒ.കെ. മുഹമ്മദ്, റീന സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരൻ, സക്കീർ ഹുസൈൻ, റെജീന ഷിഹാജ്, ഇ.എം. ഷാജി, ബെസ്സി എൽദോസ്, ദീപ റോയി, ടി.എം. ജലാലുദ്ദീൻ, സാജിത മുഹമ്മദാലി, നെജി ഷാനവാസ്, എം.എ. നൗഷാദ്, എ.ടി. സുരേന്ദ്രൻ, വിജി പ്രഭാകരൻ, വി.ഇ. നാസർ, എം.സി. വിനയൻ എന്നിവരാണ് ലൈബ്രറിയുടെ സ്നേഹാദരം ഏറ്റുവാങ്ങിയത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ, പായിപ്ര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. നാസർ, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, ലൈബ്രറി വൈസ് പ്രസിഡൻറ് സജി ചോട്ടുഭാഗത്ത്, വി.എം. റഫീക്ക്, മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ചിത്രം EM mvpa sweekarana yogam തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story