Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTകർഷക ബില്ലിനെതിരെ പ്രതിഷേധം
text_fieldsbookmark_border
കാലടി: കേന്ദ്ര സർക്കാറിൻെറ കർഷക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ കാലടി ഏരിയ കമ്മിറ്റി മറ്റൂരിൽ സംഘടിപ്പിച്ച രാപകൽ സമരം മുൻ ജില്ല പ്രസിഡൻറ് നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. അഭിജിത്ത്, എം.ടി. വർഗീസ്, ബേബി കാക്കശ്ശേരി, സി.വി. സജേഷ്, എം.വി. ലെനീഷ്, ഇഗ്നേഷ്യസ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. കർഷകത്തൊഴിലാളി യൂനിയൻ കാലടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ട്രാക്ടറുമായി പ്രകടനവും പൊതുസമ്മേളനവും നടത്തി. യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി ടി.ഐ. ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.പി. അബു, പി.എൻ. അനിൽകുമാർ, എ.എ. സന്തോഷ്, വി.എം. സിദ്ദീഖ്, എം.സി. സുധാകരൻ എന്നിവർ നേതൃത്വം നൽകി. ചിത്രം EM KLDY karshaka thozhilali കർഷകത്തൊഴിലാളി യൂനിയൻ കാലടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story