Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTആയുസ്സ് ഹെൽത്ത് ക്ലബുകള്‍ക്ക് തുടക്കം
text_fieldsbookmark_border
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രത്തിൻെറ നേതൃത്വത്തിൽ രോഗീപരിചരണ, ആരോഗ്യസേവന പ്രവർത്തനങ്ങൾക്കായി ആയുസ്സ് ഹെല്‍ത്ത് ക്ലബുകള്‍ക്ക് തുടക്കം. ടി.ജെ. വിനോദ് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ആർച് ബിഷപ് മാര്‍ ആൻറണി കരിയിൽ അധ്യക്ഷത വഹിച്ചു. ക്ലബ് ലോഗോ മാര്‍ കരിയില്‍ പ്രകാശനം െചയ്തു. പരിശീലന സഹായി റോജി.എം. ജോണ്‍ എം.എല്‍.എയും പരിശീലന വിഡിയോകള്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറും പ്രകാശനം ചെയ്തു. പരിശീലന സഹായിയുടെ കവര്‍ ചിത്രം തയാറാക്കിയ ഫാ. എബി ഇടശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു. അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. രാജന്‍ പുന്നക്കല്‍, അതിരൂപത വികാരി ജനറാള്‍ ഡോ. ഹോര്‍മിസ് മൈനാട്ടി, അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രി അസി. ഡയറക്ടര്‍ ഫാ. റെജു കണ്ണമ്പുഴ, ലിസി ആശുപത്രി അസി. ഡയറക്ടര്‍ ഫാ. ജെറി ഞാളിയത്ത്, ആത്മയോഗ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുത്തനത്തില്‍, ഫാമിലി അപ്പസ്‌തോലേറ്റ് അസി. ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര, ജനറൽ സെക്രട്ടറി ജിജോ ചിറ്റിനപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story