Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിൽവർ ജൂബിലി ബാച്ച്​...

സിൽവർ ജൂബിലി ബാച്ച്​ ഉദ്​ഘാടനം

text_fields
bookmark_border
കൊച്ചി: കുഞ്ഞുങ്ങളുടെ മനസ്സിനെ തൊട്ടറിഞ്ഞ് പഠിപ്പിക്കാൻ കഴിവുള്ളവർ ആകണം അധ്യാപകരെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലാനുസൃതമായി പരിഷ്കരിക്കണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വനിത ശിശു ക്ഷേമ സംഘടന നാഷനൽ ചൈൽഡ് ഡെവലപ്മൻെറ് കൗൺസിലി​ൻെറ (എൻ.സി.ഡി.സി) ഇൻറർനാഷനൽ മോണ്ടിസോറി ഡിപ്ലോമ ഓൺലൈൻ കോഴ്സുകളുടെ സിൽവർ ജൂബിലി ബാച്ചിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.ഡി.സി മാസ്​റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യ മിനിസ്ട്രി ഓഫ് എജുക്കേഷൻ ട്രെയിനിങ് ആൻഡ് റിസർച് കൺസൾട്ടൻറ് ഡോ. കെ.ആർ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.സി.ഡി.സി റീജനൽ കോഓഡിനേറ്റർമാരായ സുധാമേനോൻ, ബിന്ദു സരസ്വതി ഭായ്, ഡിസ്ട്രിക്റ്റ്​ കോഓഡിനേറ്റർ സ്മിത കൃഷ്ണകുമാർ, എൻ.സി.ഡി.സി ട്രെയിനി റോസ്മിൻ വിൻസൻെറ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story